HOME
DETAILS
MAL
കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് കായികക്ഷമതാ പദ്ധതി
backup
March 28 2017 | 22:03 PM
കണ്ണൂര്‍: സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ കായികക്ഷമത പരിശോധിക്കുന്നതിനായി പദ്ധതി വരുന്നു. സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള മുഴുവന്‍ കോളജുകളിലെയും വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്പോര്‍ട്സ് ഉപദേശക സമിതി കമ്മറ്റി യോഗത്തിലാണ് തീരുമാനം. സര്‍വകലാശാല കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായി യോഗം വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട പ്രകടനത്തിനായി ചിട്ടയായ പ്രവര്‍ത്തനം നടത്താനും തീരുമാനിച്ചു. യോഗത്തില്‍ പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. ടി. അശോകന്, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന് കീഴോത്ത്, പരീക്ഷാ കണ്ട്രോളര് ഡോ. ബാബു ആന്റോ, ഷാജി ജോസ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. പി.ടി ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."