HOME
DETAILS

കെവിന്റെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കൊടിക്കുന്നില്‍

  
backup
May 31 2018 | 02:05 AM

%e0%b4%95%e0%b5%86%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c

 

തിരുവനന്തപുരം: കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വസ്തുതകള്‍ വെളിച്ചത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായെന്ന് സംശയമുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. കെവിന്റെ ബന്ധുക്കളും നാട്ടുകാരും സംശയം ഉന്നയിച്ചിട്ടുണ്ട്.
മുങ്ങിമരണത്തിന് സാധ്യതയുള്ള വിധം ആഴമുള്ള ഭാഗത്തല്ല മൃതദേഹം കണ്ടെത്തിയത്. പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കും വിധം റിപ്പോര്‍ട്ടില്‍ വെള്ളംചേര്‍ത്തുവെന്നും കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കെവിന്റെ മരണത്തോടുള്ള പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്റെ പ്രതികരണം പട്ടികജാതി വിഭാഗങ്ങളെ ആക്ഷേപിക്കുന്നതാണ്. ഇതോടെ എ.കെ ബാലന് മന്ത്രി പദവിയിലിരിക്കാനും ആ വകുപ്പ് കൈകാര്യം ചെയ്യാനും യോഗ്യതയില്ലെന്ന് വ്യക്തമായി. കെവിന്റെ വീട് സന്ദര്‍ശിക്കാനോ, സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനോ ഒരു മന്ത്രി പോലും തയാറായില്ല.
ദലിത് വിഭാഗങ്ങളോടുള്ള സി.പി.എമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേരളത്തിലെ ദലിതര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒരു ഭാഗത്ത് സി.പി.എമ്മും മറുഭാഗത്ത് പൊലിസും ദലിതരെ വേട്ടയാടുകയാണ്.ഉത്തരേന്ത്യയില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ചെയ്യുന്ന അക്രമ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ സി.പി.എം ചെയ്യുന്നത്. ഡി.ജി.പിയായി ലോക്‌നാഥ് ബഹ്‌റ തുടരുന്നിടത്തോളം ദലിതര്‍ക്കു നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. യഥാര്‍ത്ഥ പ്രതികളെ കിട്ടാതാകുന്ന കേസുകളില്‍ അതാത് പ്രദേശങ്ങളിലെ ദലിത് യുവാക്കളെ പ്രതികളാക്കുകയാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.
കേസിലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊന്നും കോണ്‍ഗ്രസ് ബന്ധമില്ല. പിതാവ് പ്രാദേശിക സി.പി.എം പ്രവര്‍ത്തകനാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനു മേല്‍ കെട്ടിവെയ്ക്കാനുള്ള ശ്രമം വിലപ്പോവില്ല. കെവിന്റെ കുടുംബത്തിന്റെ പൂര്‍ണ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
ഉത്തരേന്ത്യയിലേതിന് സമാനമായി സംസ്ഥാനത്തെ ദലിത് വിഭാഗങ്ങളും പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago