HOME
DETAILS

അഴീക്കലില്‍ മണല്‍ കൊള്ള

  
backup
March 28 2017 | 22:03 PM

%e0%b4%85%e0%b4%b4%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3


കണ്ണൂര്‍: അഴീക്കലില്‍ നിന്നു സൊസൈറ്റി നിയന്ത്രണത്തിലുള്ള മണല്‍വാരല്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അനധികൃത മണല്‍ വാരല്‍ വ്യാപകം. ഏപ്രില്‍ ഒന്നു മുതല്‍ മണല്‍ വാരുന്നതിനുള്ള അനുമതി സര്‍ക്കാര്‍ ഉത്തരവു പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കിയതു മുന്നില്‍ കണ്ടാണ് സൊസൈറ്റികളുടെ ഒത്താശയോടെ മണല്‍ കടത്ത് സംഘങ്ങള്‍ മണല്‍ കൊള്ള നടത്തിവരുന്നത്.
സൊസൈറ്റികള്‍ക്കു നല്‍കുന്ന മണല്‍ പാസ് ഇല്ലാതെയാണ് മിക്ക ലോറികളും അഴീക്കലിലെത്തുന്നത്. നിമിഷ നേരത്തിനുള്ളില്‍ നിരവധി ടിപ്പര്‍ ലോറികളാണ് ഇടറോഡുകളിലൂടെയും മറ്റും മണലുമായി മരണപ്പാച്ചില്‍ നടത്തുന്നത്.
 പൊലിസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിക്കാന്‍ ബൈക്കുകളില്‍ അകമ്പടിയും തകൃതിയാണ്. പൊയത്തുംകടവ്, മൂന്ന്‌നിരത്ത് കവലകളിലൂടെ മാത്രം ഇന്നലെ രാവിലെ മുതല്‍ ലോറികളുടെ മരണപ്പാച്ചിലായിരുന്നു. സത്രീകളും കുട്ടികളും നില്‍ക്കുന്ന കവലകളിലൂടെ മൊബൈല്‍ ഫോണ്‍ വിളിച്ചാണ് മിക്ക ഡ്രൈവറും ലോറി ഓടിച്ചിരുന്നത്.
പട്ടാപ്പകല്‍ നടത്തുന്ന മണല്‍കൊള്ള അധികൃതരും കണ്ടില്ലെന്നു നടിക്കുകയാണ്. നിലവില്‍ അഴീക്കോട് പോര്‍ട്ടില്‍ നിന്നു വിവിധ സൊസൈറ്റികളാണ് മണല്‍ കടത്തുന്നത്. കാലാവധി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കടവിലെ മുഴുവന്‍ മണലും മാറ്റിയിടാനും ഇതുവഴി കരിഞ്ചന്തയ്ക്കു മണല്‍ നല്‍കാനുമാണ് പദ്ധതി. ഇതിനായി പ്രത്യേക സ്ഥലത്ത് മണല്‍ ശേഖരിക്കുന്നതായും വിവരമുണ്ട്.
പഞ്ചായത്തിന്റെ നിയന്ത്രണത്തിലാവുന്നതോടെ മണല്‍ വാരുന്നതില്‍ നിന്നു പൂര്‍ണമായും സൊസൈറ്റികള്‍ ഒഴിവാക്കപ്പെടും. പിന്നീട് കലക്ടറുടെ പ്രത്യേക മേല്‍നോട്ടത്തിലാവും അഴീക്കലിലെ മണല്‍ ഗുണഭോക്താക്കള്‍ക്കു നല്‍കൂ. ഇതിനായി ഇ-മണല്‍ സംവിധാനം പ്രയോജനപ്പെടുത്തും.
മണല്‍ വാരുന്നതിനും ശുചീകരിക്കുന്നതിനും കടവ് സൂപ്പര്‍വൈസര്‍മാരെയും നിയമിക്കും. ഇതുമായി ബന്ധപ്പെട്ട് നാളെ കലക്ടറേറ്റില്‍ അഞ്ച് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം കലക്ടര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അഴീക്കലില്‍ മണല്‍കൊള്ള വ്യാപകമായ പശ്ചാത്തലത്തിലാണ് പുതിയ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതില്‍ നിന്നു ലഭിക്കുന്ന പണം പഞ്ചായത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും.














Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതിരാ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു

Kerala
  •  a month ago
No Image

ശൂറാകൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഖത്തര്‍

qatar
  •  a month ago
No Image

ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

National
  •  a month ago
No Image

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ

Saudi-arabia
  •  a month ago
No Image

ലൈസന്‍സ് ടെസ്റ്റിനിടെ ബസിൽ തീപിടിത്തം

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago