കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
കോതമംഗലം: മത്സ്യകാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്കുന്ന കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് അംഗീകാരമായി. 76,87,34,000 രൂപ വരവും 76,84,34,000 രൂപ ചെലവും 3,00,000 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് വില്സന് ഇല്ലിക്കല്‍ അവതരിപ്പിച്ചു. പ്രസിഡന്റ് റഷീദ സലിം അദ്ധ്യക്ഷയായിരുന്നു.
മത്സ്യ സമൃദ്ധി പദ്ധതി പ്രകാരം 5000 പടുതക്കുളം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ നിര്‍മിക്കും. ഇതിനായി 6 കോടി രൂപയാണ് നീക്കിവച്ചു. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളിക്കുഴി, കൊടുമ്പിരിക്കുത്ത്, വാരിയംകുന്ന്, പിണ്ടിമേട് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സഹകരണത്തോടെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കുന്നതിന് 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
നേര്യമംഗലം, പോത്താനിക്കാട്, കുട്ടമ്പുഴ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സ ആരംഭിക്കാനും പല്ലാരിമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ശിശു സൗഹൃദമാക്കാനും വാരപ്പെട്ടിയെ സ്ത്രീ സൗഹൃദമാക്കാനും പുതിയ ബജറ്റില്‍ തുക വകയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."