കൃഷിയിലേക്ക് മടങ്ങുക, മാലിന്യം ഇല്ലായ്മ ചെയ്യുക: മേയര്‍
പോത്തന്‍കോട്: കൃഷിയെ ഉപേക്ഷിച്ചതാണ് മാലിന്യം പെരുകാനുള്ള പ്രധാനകാരണമെന്നും കൃഷിയിലേക്ക് മടങ്ങിയാല്‍ മാലിന്യം ഇല്ലായ്മ ചെയ്യാനാകുമെന്നും മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു.
നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ കൃഷിക്ക് വന്‍ തോതില്‍ പണം വകയിരുത്തി വിവിധ കാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിഷ രഹിതമായ പച്ചക്കറി വീടുകളില്‍ ഉല്പാദിപ്പിക്കുന്നതിലൂടെ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാന്‍ കഴിയുമെന്ന യാഥാര്‍ഥ്യം അതിവേഗം തിരിച്ചറിയണമെന്നും അടുക്കള തോട്ടം കുടുംബ ബഡ്ജറ്റില്‍ വലിയ ലാഭം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടായിക്കോണം റസിഡന്റ്സ് അസോസിയേഷന് സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മയും സൗജന്യ പച്ചക്കറി വിത്ത് വിതരണവും വിദ്യാഭ്യാസ അവാര്‍ഡ് നല്‍കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയര്‍.
ഈ വരുന്ന ഓണക്കാലം വിഷമയമില്ലാത്ത പച്ചക്കറികളിലൂടെ എന്ന ലക്ഷ്യം മുന്നില്‍കണ്ട് അസോസിയേഷന് കഴക്കൂട്ടം കൃഷി ഭവനുമായി സഹകരിച്ച് റസിഡന്റ്സ് അസോസിയേഷനിലെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി പച്ചക്കറി വിത്ത് വിതരണം ചെയ്തു. പരമ്പരാഗത കൃഷിക്കാരുടെ കര്‍ഷക കൂട്ടായ്മ അവരുടെ കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചു.
അസോസിയേഷനിലെ കുടുംബങ്ങളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 24 ഓളം വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ അവാര്‍ഡ് നല്കി അനുമോദിച്ചു.
കാട്ടായിക്കോണം യു.പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് കെ. രാജ്മോഹന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി ഡോ. പി. ഗിരീശന്, കൗണ്‍സിലര്‍ സിന്ധു ശശി, ഡി. അജയകുമാര്‍, ഡി. ഷിബുകുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."