ജെറിന്റെ മരണം: മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചെന്ന് ഉമ്മന്‍ ചാണ്ടി
കളമശേരി: ഒരു ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചത് അങ്ങേയറ്റം ഖേദകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതില്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തം വളരെ വലുതാണ്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ മരിച്ച എടത്തല തേവയ്ക്കല്‍ സ്വദേശി ജെറിന്‍ മൈക്കിളിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഒരു കുടുംബത്തിന്റെ അത്താണിയും പ്രതീക്ഷയുമാണ് നഷ്ടപ്പെട്ടത്. മതിയായ നഷ്ട പരിഹാരം നല്‍കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോടൊപ്പം മുന്‍ എം.എല്‍.എ മാരായ ബെന്നി ബഹനാന്‍, ലൂഡി ലൂയിസ്, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."