കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണവുമായി നഗരസഭയും രംഗത്ത്
കാക്കാനാട്: എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാര്‍ അംഗീകാരത്തിന് വേണ്ടി പി.ഡബ്ല്യു.ഡി അയച്ചിരിക്കുന്ന അതേ സ്ഥലത്ത് മിനി ടൗണ്‍ഹാള്‍ നിര്‍മാണത്തിന് ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തി തൃക്കാക്കര നഗരസഭ. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാര്‍ക്ക് കമ്മ്യൂണിറ്റി ഹാള്‍ പണി കഴിപ്പിക്കുന്നതിന് രണ്ടാഴ്ച മുമ്പ് കണയന്നൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ എത്തിയപ്പോള്‍ സ്ഥലം തങ്ങളുടെയാണെന്ന് പറഞ്ഞ് ചെയര്‍പേഴ്‌സണ്‍ കെ.കെ നീനുവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സര്‍വേ നടപടികള്‍ തടഞ്ഞിരുന്നു.
അവകാശവാദവുമായി നഗരസഭയും പി.ഡബ്ല്യു.ഡിയും രംഗത്തെത്തിയതോടെ സ്ഥലം അളന്ന് തിട്ടപ്പെടുത്താനുള്ള നടപടികള്‍ നിര്‍ത്തിവച്ച് തര്‍ക്കം പരിഹരിക്കാന്‍ റവന്യൂ അധികൃതര്‍ കലക്ടര്‍ക്ക് വിട്ടിരിക്കുകയാണ്.
പൊതുമരാമത്ത് ആദ്യകാലത്ത് വിട്ടുകൊടുത്ത 50 സെന്റില്‍ 40 സെന്റിലാണ് നഗരസഭയുടെ ബഹുനില ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ച് പുറമ്പോക്കിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വാടക്ക് നല്‍കിയിരിക്കുന്നത്. ബാക്കി പത്ത് സെന്റില്‍ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം നിര്‍മിച്ചെങ്കിലും ഇതുവരെ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കൈവശമിരിക്കുന്ന തുറസായ സ്ഥലത്ത് അരക്കോടി രുപ ചെലവില്‍ കെട്ടിട നിര്‍മാണം നടത്തുക മാത്രമാണ് പൊതുമരാമത്ത് വകുപ്പും ലക്ഷ്യമിടുന്നത്. എന്നാല്‍ പി.ഡബ്ല്യുഡിയുടെ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണ പദ്ധതിയെ നഗരസഭ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."