പഞ്ചായത്ത് വികസന സെമിനാര്‍
മുക്കം: കാര്‍ഷിക മേഖലയ്ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും ഊന്നല്‍ നല്കി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍. കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി വികസനത്തിന് 50,000 രൂപയും തെങ്ങുകൃഷിക്ക് ഒന്നര ലക്ഷം രൂപയും ജൈവകൃഷി പദ്ധതി, ക്ഷീരഗ്രാമം പദ്ധതി എന്നിവയ്ക്കു രണ്ടുലക്ഷം വീതവുമായി 13 ലക്ഷം രൂപയുടെ പദ്ധതികളും മൃഗസംരക്ഷണ മേഖലയ്ക്ക് 12 ലക്ഷവും സേവന മേഖലയ്ക്ക് 15 ലക്ഷം രൂപയും നീക്കിവച്ചു.
ചുള്ളിക്കാപറമ്പ് സ്കൂളില്‍ നടന്ന വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.കെ.ടി ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല അധ്യക്ഷനായി.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സണ്ണി വെള്ളാഞ്ചിറ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, കെ.പി ചന്ദ്രന്, താജുന്നീസ, ചേറ്റൂര്‍ മുഹമ്മദ്, കെ.വി അബ്ദുറഹ്മാന്, ഡോ. നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."