വികസനം ലക്ഷ്യം വച്ച് പഞ്ചായത്ത് ബജറ്റുകള്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്; പി.എം.എ.വൈ പദ്ധതിയില്‍ 700 വീടുകള്‍
കല്‍പ്പറ്റ: ഭവന നിര്‍മാണത്തിന് മുഖ്യപരിഗണന നല്‍കി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. പി.എം.എ.വൈ പദ്ധതിയില്‍ ബ്ലോക്കിന് കീഴിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലായി ഭവനരഹിതര്‍ക്ക് 700 വീടുകള്‍ നിര്‍മിക്കാന്‍ 23 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഭവന പുനരുദ്ധാരണം, ക്രെഡിറ്റ് കം സബ്‌സിഡി ലോണ്‍ പദ്ധതി, തരിയോട് പഞ്ചായത്തിലെ ഒരേക്കര്‍ഭൂമിയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനും ബജറ്റ് നിര്‍ദേശമുണ്ട്.
കാര്‍ഷിക മേഖലയില്‍ ഹരിത ദര്‍ശനം, ഭവന നിര്‍മാണത്തിന് സ്വപ്നക്കൂട്, ആരോഗ്യമേഖലക്ക് കാരുണ്യ സ്പര്‍ശം, വിദ്യാഭ്യാസ മേഖലക്ക് അറിവിന്‍ നന്മ എന്ന പേരിലാണ്. 76,031,6000 രൂപ വരവും 76,024,1000 രൂപ ചിലവും 75,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ അവതരിപ്പിച്ചത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ അധ്യക്ഷയായി. നിറം സോളാര്‍ പാനല്‍ വിളക്ക് പദ്ധതിക്ക് 25 ലക്ഷം, നെല്‍കൃഷി പ്രോത്സാഹനത്തിന് 75 ലക്ഷം, കാര്‍ഷിക മേഖലയിലെ യന്ത്രോപകരണ വിതരണത്തിന് 30 ലക്ഷം, വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് സ്വയം പദ്ധതിക്ക് 35 ലക്ഷം എന്നിങ്ങനെയാണ് ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 45 കിലോമീറ്റര്‍ റോഡ് നിര്‍മാണം, വിഷരഹിത പച്ചക്കറി വ്യാപന പദ്ധതി, ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര പോഷണം പദ്ധതി, വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഡയാലിസ് സെന്റര്‍ വിപുലീകരണം, ഭിന്നലിംഗക്കാരുടെ പുനരധിവാസവും സ്വയം തൊഴില്‍ പദ്ധതിയും, കിടപ്പുരോഗികള്‍ക്ക് സ്വാന്ത്വനം പദ്ധതി, മൂപ്പൈനാട്, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ പകല്‍ വീടുകള്‍, പട്ടികജാതി പട്ടിക വര്‍ഗ വിദ്യര്‍ഥികളുടെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി 'പ്രാക്തന സഹായി' സമഗ്ര കായിക വികസനത്തിന് 'വിഷന്‍ 30 സ്‌പോര്‍ട്‌സ് ' തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."