ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ ഉത്തരവ് വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നു
മാനന്തവാടി: വിദേശ പൗരനായ ഇ.ജെ ജുവര്‍ട്ട് വാനിങ് സായിപ്പിന്റെ കൈവശമുണ്ടായിരുന്ന കാട്ടിക്കുളത്തെ വിവാദമായ ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കണമെന്ന മുന്‍ സര്‍ക്കാരിന്റെ കാലത്തെ ഉത്തരവ് പൂഴ്ത്തിവെച്ചത് വെളിച്ചത്ത് കൊണ്ട് വരണമെന്ന ആവശ്യം ശകതമാകുന്നു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നടപടികള്‍ക്ക് വേഗത വരുമെന്ന പ്രതീക്ഷയിലാണ് ഈ വിഷയവുമായി നിയമനടപടികളുമായി മുന്നോട്ട് പോകുന്നവര്‍. എല്‍.ബി4 4 990313 (1) നമ്പര്‍ പ്രകാരം 6.11.13 ന് ലാന്റ് ബോര്‍ഡ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 66857എല്‍ 32013 നമ്പര്‍ ഉത്തരവ് പ്രകാരം 30.12.13ന് റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്. എസ് ചീറ്റ് ആന്റ് ഫോര്‍ ഫീച്ചര്‍ ആക്ട് പ്രകാരം ഏറ്റെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ആണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.
ഈ ഉത്തരവാണ് പുറത്ത് വരാതിരുന്നത്. പത്ത് സര്‍വേ നമ്പറുകളിലായി 246.07 കാപ്പി എസ്‌റ്റേറ്റാണ് വാനിങിന്റെ പേരില്‍ ഉണ്ടായിരുന്നത്. 197 ല്‍ ഫെറാ നിയമപ്രകാരം ഇവര്‍ക്ക് ലൈസന്‍സ് അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഭൂമി വില്‍ക്കാനോ പാട്ടത്തിന് നല്‍കാനോ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 25.5.2005 ല്‍ 33.50 ഏക്കര്‍ ഭൂമി കോഴിക്കോട് ആസ്ഥാനമായ ഒരു െ്രെപവറ്റ് ലിമിറ്റഡ് കമ്പിനിക്ക് വില്‍പ്പന നടത്തിയിരുന്നു.
ഇത് നിയമ വിരുദ്ധമെന്ന് കണ്ടെത്തിയിരുന്നു. ബാക്കിയുളള 221 ഏക്കര്‍ ഭൂമി വാനിങിന്റെ ദത്ത് പുത്രന്‍ എന്നവകാശപ്പെടുന്ന മൈക്കിള്‍ ഫ്രോയിഡ് ഈശ്വര്‍ എന്നയാളുടെ പേരില്‍ ദാനാധാരം ചെയ്തതായി രേഖയുണ്ടാക്കിയിരുന്നു. ഫെറ, ഫെമ നിയമപ്രകാരം രക്ത ബന്ധമില്ലാത്തവര്‍ക്ക് വിദേശിയുടെ സ്വത്ത് കൈമാറാന്‍ പാടില്ല.
അതുകൊണ്ടു തന്നെ ധാനാധാരം നിയമപ്രകാരമല്ലെന്നും ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കണമെന്ന് റവന്യൂ നടത്തിയ അന്വേഷണത്തിലും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്.
അതേസമയം മേല്‍സ്ഥലം പലരുടെ പേരുകളില്‍ വില്‍പ്പന നടത്തിയതായും ഇതേ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി ബെന്നി തിരുനെല്ലി പൊലിസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്ന് വരികയാണ്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് കര്‍മസമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."