HOME
DETAILS
MAL
യുവതിക്കുനേരെ ആസിഡ് ആക്രമണം: കേസെടുത്തു
backup
May 31 2018 | 04:05 AM
കൂത്തുപറമ്പ്: യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയതില്‍ പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കണ്ടംകുന്ന് ലക്ഷംവീട് കോളനിയിലെ കോമത്ത് വളപ്പില്‍ രതി(35)യുടെ ദേഹത്താണ് ആസിഡ് ഒഴിച്ച് പൊള്ളലേല്പിച്ചത്. വയനാട് സ്വദേശി മുസ്തഫയ്ക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. പാചക തൊഴിലാളിയായിരുന്ന ഇയാളുടെ കൂടെയായിരുന്നു സഹായിയായി രതി ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചുള്ള വിദ്വേഷമാണ് അക്രമത്തിനിടയാക്കിയതെന്നാണ് പൊലിസിനു ലഭിച്ച സൂചന. മുഖത്തും കഴുത്തിനും പൊള്ളലേറ്റ രതി പരിയാരം മെഡിക്കല്‍ കോളജ് ആാശുപത്രിയില് ചികിത്സയിലാണ്. മുസ്തഫ ഇപ്പോള്‍ മട്ടന്നൂര്‍ ഭാഗത്ത് താമസിച്ചു വരുന്നതായാണ് വിവരം. ഇയാളെ പിടികൂടാന്‍ എസ്.ഐ കെ.വി നിഷിത്തിന്റെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."