HOME
DETAILS
MAL
പെരളശ്ശേരി പൊതുകുളം; നവീകരണം പുരോഗമിക്കുന്നു
backup
May 31 2018 | 04:05 AM
പെരളശേരി: കനത്ത മഴയിലും പെരളശ്ശേരി പൊതുകുളം നവീകരണം പുരോഗമിക്കുന്നു. കണ്ണൂര്‍-കൂത്തുപറമ്പ് റോഡരികിലെ കുളമാണ് 54 ലക്ഷം രൂപ ചിലവില്‍ നവീകരിക്കുന്നത്. കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് പമ്പ് ചെയ്താണ് ഇരുവശങ്ങളും കെട്ടി ഉയര്‍ത്തുന്ന പ്രവൃത്തി നടത്തുന്നത്.
അര ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള കുളം പായല്‍ മൂടി നശിക്കുന്നതിനെതിരേ പ്രദേശവാസികളില്‍നിന്ന് വ്യാപക പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് പെരളശ്ശേരി പഞ്ചായത്ത് നവീകരണത്തിന് പദ്ധതി തയാറാക്കിയത്. ഇരിപ്പിടങ്ങളും കൈവരികളും നിര്‍മിച്ച് ആധുനിക രീതിയിലാണ് കുളം നവീകരിക്കുന്നത്. ഇരുപതിലധികം തൊഴിലാളികളാണ് നവീകരണ പ്രവൃത്തി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."