ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണം
കണ്ണൂര്‍: ബാങ്ക് ജീവനക്കാര്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ആദ്യദിനം ജില്ലയില്‍ പൂര്‍ണം. ജീവനക്കാര്‍ പണിമുടക്കയതിനെ തുടര്‍ന്ന് ദേശസാത്കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും അടഞ്ഞുകിടന്നു. എന്നാല്‍ കേരളാ ഗ്രാമീണ ബാങ്കുകളും സഹകരണ ബാങ്കുകളും പതിവുപോലെ തുറന്നുപ്രവര്‍ത്തിച്ചു.
പണിമുടക്ക് മുന്നില്‍കണ്ട് ചൊവ്വാഴ്ച തന്നെ എ.ടി.എമ്മുകളില്‍ പണം നിറച്ചതിനാല്‍ ഇന്നലെ ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ചതിന് പുറമെ ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ക്കും തടസമുണ്ടായില്ല. പണിമുടക്കിയ ബാങ്ക് ജീവനക്കാര്‍ കണ്ണൂര്‍ എസ്.ബി.ഐ പരിസരത്ത് പ്രകടനം നടത്തി. ബാങ്ക് ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും ശമ്പള പരിഷ്കരണ കാര്യത്തില്‍ സര്‍ക്കാരിന്റെ മെല്ലെപോക്ക് നയത്തിനെതിരേ യുനൈറ്റഡ് ഫോറം ബാങ്ക് യൂനിയന്‍സിന്റെ നേതൃത്വത്തിലാണു സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."