ഇന്ധന വില വര്‍ധന: പെട്രോള്‍ പമ്പുകള്‍ ഉപരോധിച്ചു
വടക്കാഞ്ചേരി: അതിരൂക്ഷമായ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചും കേന്ദ്ര കേരള സര്‍ക്കാരുകളുടെ ഇന്ധന കൊള്ള ഉപേക്ഷിയ്ക്കണമെന്നു ആവശ്യപ്പെട്ടും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുകള്‍ ഉപരോധിച്ചു.
ഇതു മൂലം വിവിധ പമ്പുകളില്‍ അര മണിക്കൂറോളം നേരം ഇന്ധന വിതരണം തടസപ്പെട്ടു. വടക്കാഞ്ചേരിയില്‍ ഓട്ടുപാറ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോള്‍ പമ്പിനു മുന്നില്‍ നടന്ന സമരം അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.വി നാരായണസ്വാമി അധ്യക്ഷനായി.ജിജോ കുരിയന്‍, അഡ്വ: ഒ.പി സലീം, അഡ്വ. സി. വിജയന്‍, എന്‍.ആര്‍ രാധാകൃഷ്ണന്‍ , സി.എ ശങ്കരന്‍ കുട്ടി, സുരേഷ് പാറയില്‍, സി.ആര്‍ രാധാകൃഷ്ണന്‍ , ബുഷറ റഷീദ്, ജയന്‍ ചേപ്പലക്കോട്, നാസര്‍ മങ്കര, സജിത്ത് പരുത്തി പ്ര, സൈറാബാനു, എം.എച്ച് ഷാനവാസ്, ബിജു കൃഷ്ണന്‍, ശശി മംഗലം സംസാരിച്ചു.
തെക്കുംകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുമത്ര പമ്പിനു മുന്നില്‍ നടന്ന സമരം ഡി.സി.സി സെക്രട്ടറി കെ. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് തോമാസ് പുത്തൂര്‍ അധ്യക്ഷനായി.
ലിസി രാജു, വര്‍ഗീസ് വാകയില്‍, ബീന ജോണ്‍സണ്‍, പി.ജെ രാജു, വറീത് ചിറ്റിലപ്പിള്ളി, പി.വി വിനയന്‍, എല്‍ദോ തോമാസ് സംസാരിച്ചു.
ചേലക്കര ടൗണ്‍ പെട്രോള്‍ പമ്പ് ഉപരോധം ഡി.സി.സി സെക്രട്ടറി ഇ. വേണുഗോപാലമേനോന്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് ചെറിയാന്‍ അധ്യക്ഷനായി. ടി.എം കൃഷ്ണന്‍, ടി. ഗോപാലകൃഷ്ണന്‍, പി.എ അച്ചന്‍കുഞ്ഞ്, ടി.എ കേശവന്‍കുട്ടി , എ അന്‍സാര്‍, എസ്. സുദേവന്‍ , കെ.സി ശിവദാസ്, ഒ.എം മുഹമ്മദ്, വി. പ്രസാദ്, സരോജിനി ഭരതന്‍, ടി.സജീവ്, വിനോദ് പന്തലാടി, എന്‍. ഗോപന്‍, വി. സുബ്രഹ്മണ്യന്‍, പി. മജീദ് സംസാരിച്ചു.
ചാവക്കാട്: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തില്‍ മുതുവട്ടൂര്‍ പെട്രോള്‍ പമ്പ് ഉപരോധിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി കെഡി. വീരമണി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെവി. ഷാനവാസ് അധ്യക്ഷനായി.
ഡിയസിയസി ജനറല്‍ സെക്രട്ടറി പി. യതീന്ദ്രദാസ്, യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ കെ. നവാസ്, സി. ബക്കര്‍, കെ. എസ്. ബാബുരാജ്, സൈസന്‍ മാറോക്കി,ലൈല മജീദ്, ഷോബി ഫ്രാന്‍സിസ്, ബേബി ഫ്രാന്‍സിസ് സംസാരിച്ചു.അനീഷ് പാലയൂര്‍, അഷറഫ് ബ്ലാങ്ങാട്, ഷക്കീര്‍ മുട്ടില്‍, എകെ. മുഹമ്മദാലി, ഹംസു തിരുവത്ര, വര്‍ഗീസ് പനക്കല്‍, സി. സലീംനേതൃത്വം നല്‍കി.
എരുമപ്പെട്ടി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അമിത വില നിയന്ത്രിക്കാതെ ജനങ്ങളെ കൊള്ളയടിച്ചു ഭരിക്കുന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരേ എരുമപ്പെട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുണ്ടന്നൂര്‍ പെട്രോള്‍ പമ്പിലേക്ക് പ്രതിക്ഷേധ ജാഥയും ഉപരോധ സമരവും നടത്തി.
ഡി.സി.സി സെക്രട്ടറി ടി. കെ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ ജോസ് അധ്യക്ഷനായി. ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി. കേശവന്‍ , പി.എസ് സുനീഷ്, പി.എസ് മോഹനന്‍, എം.എം സലിം, ജി. ജോണ്‍ ,എന്‍ കെ കബീര്‍, അമ്പലപ്പാട്ട് മുരളീധരന്‍ നേതൃത്വം നല്‍കി.
കുന്നംകുളം : കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ധിച്ചു വരുന്ന പെട്രോള്‍ ഡീസല്‍ വര്‍ധനവ് കുറക്കണമെന്നും കേരള സര്‍ക്കാര്‍ ചുമത്തിയ നികുതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊട്രോള്‍ ബങ്കിനുമുന്നില്‍ ഉപരോധ സമരം നടത്തി.
കുന്നുംകുളം ടാക്‌സി സ്റ്റാന്റിനു മുന്നില്‍ നിന്നാരംഭിച്ച പ്രതിക്ഷേധ ജാഥ നഗരം ചുറ്റി ഗുരുവായൂര്‍ റോഡിലുളള ബങ്കിന് മുന്നില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഡി.സി.സി.സെക്രട്ടറി കെ.സി ബാബു ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനപ്രകാരം രാജ്യമൊട്ടുക്കും നടത്തുന്ന ഉപരോധ സമരത്തോടനുബന്ധിച്ചാണ് ഉപരോധ സമരം നടത്തിയത്.
കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു.സി. ബേബി അധ്യക്ഷനായി. ഡി.സി.സി.സെക്രട്ടറി ബിജോയ് ബാബു, സി.കെ ജോണ്‍ മാസ്റ്റര്‍, അഡ്വ.സി.ബി.രാജീവ്, സി.കെ.ബാബു, വി.വി.വിനോദ്, സി.വി.ജാക്‌സണ്‍, സാംസണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."