ട്രൈബല്‍ മള്‍ട്ടി സ്പെഷാലിറ്റി മെഡിക്കല്‍ ക്യാംപ് നടത്തി
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2016-17 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആദിവാസി വിഭാഗങ്ങള്‍ക്ക് മാത്രമായി മള്‍ട്ടി സ്പെഷാലിറ്റി മെഡിക്കല്‍ ക്യാംപ് തോട്ടക്കാട് അങ്ങാടിയില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ വിനോദിന്റെ അധ്യക്ഷതയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എസ്.എന്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്ന അരിവാള്‍ രോഗ സ്ക്രീനിങ്, മറ്റു രക്ത പരിശോധനകളും സൗജന്യ മരുന്ന് വിതരണവും നടത്തി. വൈസ് പ്രസിഡന്റ് വി.പി ജമീല, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സജി തോമസ്, വാര്‍ഡ് മെമ്പര്‍ ലിസിസ്കറിയ, ആരോഗ്യ വര്‍ക്കിങ് ഗ്രൂപ്പ് ചെയര്മാന് സുനില കണ്ണങ്കര, ഐഷ ലത, കെ.എം.സി.ടി ഡന്റല്‍ കോളജ് പി.ആര്.ഒ.സലീം, ടോമി പുതുപ്പറമ്പില്‍, മുക്കം ഐ.എം.എ. പ്രസിഡന്റ് ഡോ.വിജയന്, സെക്രട്ടറി ഡോ.ജലീല്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. മനുലാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ്, പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് മാധവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."