കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: പാര്‍പ്പിട മേഖലക്ക് മുന്‍ഗണന
കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി അവതരിപ്പിച്ചു. 475723125 രൂപ വരവും 457288 160 രൂപ ചിലവും 8434965 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്
പാര്‍പ്പിട മേഖലക്കാണ് മുന്തിയ പരിഗണന. ഇതിന് 13.13 കോടി രൂപ നീക്കി വച്ചു. റോഡുകള്‍, കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന അടിസ്ഥാന വികസന മേഖലക്ക് നാല് കോടിയും, പട്ടികജാതി പട്ടികവര്‍ഗ വികസനത്തിന് മൂന്ന് കോടി രൂപയും, കൃഷി, മൃഗസംരക്ഷണം, സാമൂഹ്യക്ഷേമം എന്നിവക്ക് ഒരു കോടി വീതവും വകയിരുത്തി.
താമരശ്ശേരി താലൂക്ക് ആശുപത്രി, കോടഞ്ചേരി സി.എച്ച്.സി. എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു കോടിയും നീക്കിവച്ചു. പ്രസിഡന്റ് സി.ടി.വനജ അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.സി.ഉസ്സയിന്‍, വി.സി.അബ്ദുല്‍ ഹമീദ്, സി.കെ.ഖദീജ മുഹമ്മദ്, സരസ്വതി, ബേബി രവീന്ദ്രന്‍, നന്ദകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശശി ചക്കാലക്കല്‍, അഷ്‌റഫ് ഒതയോത്ത്, എ.പി.ഉസ്സയിന്‍, പി.കെ.മൊയ്തീന്‍ ഹാജി എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."