വോള്‍ട്ടേജ് ക്ഷാമം: പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
പുതുക്കാട്: പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പടെ നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്നേഹപുരം പ്രദേശത്താണ് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായിരിക്കുന്നത്.
ചെങ്ങാലൂര്‍ സബ് സെക്ഷന്റെ കീഴിലുള്ള മേഖലയിലാണ് വോള്‍ട്ടേജ് ക്ഷാമം. നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരമില്ലാതായതോടെ പൊറുതിമുട്ടിയ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഇതേ തുടര്‍ന്ന് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി അധികൃതര്‍ സ്നേഹപുരത്ത് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ് ചെയ്യാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അനുബന്ധ ജോലികള്‍ പൂര്‍ത്തീകരിച്ച ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വകുപ്പ് മന്ത്രിയുള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ്.
നിരന്തരം വൈദ്യുതി തടസം നേരിടുന്ന പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമംകൂടി വന്നതോടെ നാട്ടുകാര്‍ ദുരിതത്തിലായിരിക്കുകയാണ്.
രണ്ട് ലക്ഷംവീട് കോളനി, കുംബാര കോളനി, തരിശുപറമ്പ് കോളനി തുടങ്ങി നിരവധി നിര്‍ധന കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ് ചെയ്ത് മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് പുതുക്കാട് വികസന സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."