ചിറ്റൂര്‍ പുഴയില്‍ ഒഴുകി എത്തുന്ന അധികജലം: മീങ്കര ഡാമില്‍ എത്തിക്കാന്‍ നടപടി വേണമെന്ന് കെ. ബാബു എം.എല്‍.എ
കൊല്ലങ്കോട് : ചിറ്റൂര്‍ പുഴയില്‍ ഒഴുകി എത്തുന്ന അധികജലം മീങ്കര ഡാമില്‍ എത്തിക്കാന്‍ നടപടി വേണമെന്ന് കെ ബാബു എം.എല്‍.എ. നിലവില്‍ നിര്‍മ്മാണ പണികള്‍ നടക്കുന്ന മൂലത്തറയില്‍ എല്‍.ബി.സി. കനാല്‍ പൊളിച്ചിട്ടിരിക്കുകയാണ്.കനാലിനു കുറുകെ മണ്ണിട്ട് നികത്തി താല്‍ക്കാലിക റോഡ് നിര്‍മ്മിച്ചിരിക്കുന്ന പ്രദേശം എം.എല്‍.എ.സന്ദര്‍ശിച്ചു.
ചിറ്റൂര്‍ പുഴയിലെത്തുന്ന മഴക്കാലത്തെ അധികജലം മൂലത്തറ ഡാമില്‍ നിന്ന് ഇടതുകനലി ലൂടെ കമ്പാലത്തറ ഏരിയില്‍ എത്തിച്ച് കന്നി മാരി കനാല്‍ വഴി മീങ്കര ഡാമില്‍ എത്തിക്കാന്‍ കഴിയും ഇതിനുള്ള സംവിധാനം അടിയന്തിരമായി നടത്തണമെന്ന് കെ ബാബു എം എല്‍ എ ആവശ്യപ്പെട്ടു.ഇതിന് പൈപ്പുകള്‍ സ്ഥാപിച്ച് മലത്തറ വെള്ളം ഇടതു കനാലില്‍ എത്തിക്കണമെന്ന് കര്‍ഷകരും ആവശ്യപ്പെട്ടിരുന്നു.
. മീങ്കര ഡാമില്‍ നിന്നാണ് മുതലമട കൊല്ലങ്കോട് വടവന്നൂര്‍ പുതുനഗരം കൊടുവായൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഭാഗികമായി നെല്‍കൃഷിക്ക് ജലസേചനം നടത്തുന്നത് .കൂടാതെ മുതലമട കൊല്ലങ്കോട് എലവഞ്ചേരി വടവനൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് മീങ്കര ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നാണ് . കെ ബാബു എം.എല്‍.എ ,മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ സി.പി.എം മുതലമട ലോക്കല്‍ സെക്രട്ടറി സി തിരുചന്ദ്രന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ സുധീര്‍ എന്നിവരാണ് മൂലത്തറ ഡാം സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."