പ്രവേശനോത്സവം: ജില്ലാതല ഉദ്ഘാടനം കോങ്ങാട് യു.പി സ്‌കൂളില്‍
പാലക്കാട്: 2018-19 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് കോങ്ങാട് ഗവ.യു.പി സ്‌കൂളില്‍ കെ.വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ബിനുമോള്‍, ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും, അധ്യാപക സംഘടനാ നേതാക്കന്‍മാരും പങ്കെടുക്കും. അന്ന് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും പ്രവേശനോത്സവത്തെ തുടര്‍ന്ന് വിദ്യാലയങ്ങളില്‍ എത്തുന്ന രക്ഷിതാക്കള്‍, എസ്.എം.സി , എം.എം.ഡി.സി , പി.ടി.എ , എം.പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും നടക്കും. അഗളി, ആലത്തൂര്‍, ചെറുപ്പുള്ളശേരി, ചിറ്റൂര്‍, കൊല്ലങ്ങോട്, കുഴല്‍മന്ദം, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പാലക്കാട്, പറളി, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, തൃത്താല ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ നടക്കുന്ന പ്രവേശനോത്സവം ജനപ്രതിനിധികള്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."