എ.ഡി.എം ബംഗ്ലാവ് പൊളിക്കരുത്: എം.ജി.എസ്
കോഴിക്കോട്: പൈതൃക സ്വത്തായ മലാപ്പറമ്പിലെ എ.ഡി.എം ബംഗ്ലാവ് പൊളിക്കരുതെന്ന് ചരിത്രകാരന് എം.ജി.എസ് നാരായണന് ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച എ.ഡി.എം ബംഗ്ലാവ് കലക്ടറുടെ വസതി നിര്‍മിക്കാനായി പൊളിക്കുന്നുവെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ കലക്ടര്‍ എന്‍ പ്രശാന്താണ് ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്ന എ.ഡി.എം ബംഗ്ലാവ് പൊളിക്കാനുള്ള തീരുമാനമെടുത്തത്. അത് നടപ്പിലാക്കാനുള്ള നീക്കം ഇപ്പോള്‍ നടക്കുന്നതായാണ് അറിയുന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള ബംഗ്ലാവിനെ ചരിത്രസ്മാരകമായി നിലനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംരക്ഷിക്കും: കലക്ടര്‍
കോഴിക്കോട്: ഏറെക്കാലമായി ഉപയോഗിക്കാതെ കാട് പിടിച്ചുകിടക്കുന്ന മലാപ്പറമ്പിലെ എം.ഡി.എം. ബംഗ്ലാവ് ജില്ലാ കലക്ടര്‍ യു.വി.ജോസ് സന്ദര്‍ശിച്ചു. ബ്രീട്ടീഷുകാരുടെ കാലത്ത് നിര്‍മിക്കപ്പെട്ട കെട്ടിടം അറ്റകുറ്റപണികള്‍ നടത്തി ഉപയോഗപ്രദമാകും വിധം സംരക്ഷിക്കുന്നതിന് വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അദ്ദേഹം പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. എ.ഡി.എം. ടി.ജനില്‍കുമാര്‍, അസി.കലക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."