കാത്തിരിപ്പ് മൂന്നാണ്ട് കഴിഞ്ഞു; എടപ്പലം-മൂര്‍ക്കനാട് പാലത്തിലൂടെ ബസ് വന്നില്ല
കൊപ്പം: പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എടപ്പലം മൂര്‍ക്കനാട് പാലത്തിലൂടെ ബസ് അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും നടപ്പാക്കാനായില്ല. കെ. എസ്. ആര്‍.ടി.സിഅനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്വകാര്യ ബസ് പോലും സര്‍വിസ് നടന്നില്ല. കാലങ്ങളായുള്ള മുറവിളിക്കൊടുവിലാണ് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ പാലം യാഥാര്‍ത്ഥ്യമായത്.
മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് ഭാഗത്തുള്ള വിദ്യാര്‍ത്ഥികളുടെ എടപ്പലം പി.ടി.എം. യതീംഖാന ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കുള്ള അപകരമായ തോണിയാത്രക്ക് അറുതിയെന്നോണമാണ് പ്രധാനമായും പാലം നിര്‍മ്മാണം നടത്തിയത്.
അതോടുകൂടി മൂര്‍ക്കനാട് വെങ്ങാട് കൊളത്തൂര്‍ പുറമണ്ണൂര്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് പെരിന്തല്‍മണ്ണ പട്ടാമ്പി തൃശൂര്‍ പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാ സൗകര്യവും ഈ പാലത്തിന്റെ വരവോടുകൂടി ഗുണകരമാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മലപ്പുറം പാലക്കാട് ജില്ലാതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളുടെ പുരോഗതിയും ഈ പാലംകൊണ്ട് ലക്ഷ്യം വെച്ചിരുന്നു. പക്ഷേ സ്വന്തമായി വാഹനമുള്ളവര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും ഈ പാലം അനുഗ്രഹമായി.
ഇപ്പോഴും ഈ പ്രദേശങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് കാല്‍നടയാണ് ശരണം. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥിനികളടക്കമുള്ളവര്‍ കാല്‍നടയായാണ് സ്‌കൂളിലെത്തുന്നത നിലവില്‍ മൂര്‍ക്കനാട് വഴിയും എടപ്പലം വഴിയും പുലാമന്തോളിലേക്ക് സ്വകാര്യ ബസുകളുണ്ട്. ഇത് ഈ പാലം ബന്ധിപ്പിക്കുന്ന രീതിയിലെങ്കിലും സര്‍വ്വീസ് നടത്തിയാല്‍ സാധാരണക്കാര്‍ക്ക് ഉപകാരപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."