HOME
DETAILS

ധവളപത്രം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുവപ്പു സിഗ്‌നല്‍: കെ.വി തോമസ് എം.പി

  
backup
July 02 2016 | 04:07 AM

%e0%b4%a7%e0%b4%b5%e0%b4%b3%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

 




കൊച്ചി: കഴിഞ്ഞ അഞ്ചു വര്‍ഷം യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ വികസന, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരില്ലെന്ന ചുവപ്പു സിഗ്‌നലാണ് ധവളപത്രത്തിലൂടെ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് നല്‍കുന്നതെന്ന് പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ കെ.വി തോമസ് എം.പി പറഞ്ഞു.
പുതുക്കിയ ബജറ്റില്‍ കടുത്ത നികുതി നിര്‍ദേശങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പാണ് ധവളപത്രത്തിലെ പരാമര്‍ശങ്ങള്‍. കഴിഞ്ഞ അഞ്ചു വര്‍ഷം പ്രധാന പ്രതിപക്ഷമായിരുന്ന സി.പി.എം, അന്നൊന്നും ഉയര്‍ത്താത്ത എതിര്‍പ്പുകളാണ് ധവളപത്രത്തിലൂടെ ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫ് ഭരണകാലത്ത് തോമസ് ഐസക്ക് പ്രഖ്യാപിച്ച് നടപ്പിലാക്കാതെ പോയ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടും പുതിയ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടും നടപ്പാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.
സാധാരണക്കാര്‍ക്ക് 1600 കോടി രൂപയുടെ ചികിത്സാസഹായം നല്‍കിയതും വിധവ, അഗതി അടക്കമുള്ള പെന്‍ഷനുകള്‍ ഇരട്ടിയിലേറെ വര്‍ധിപ്പിച്ചതും അടക്കമുള്ള ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തോമസ് ഐസക്ക് മറക്കരുത്. റബര്‍ വിലയിടിവ്, ഇന്ധന വിലയിടിവ് എന്നിവ മൂലം സാമ്പത്തികരംഗം പ്രതിസന്ധി നേരിട്ടപ്പോഴും ട്രഷറിയെ ബാധിക്കാതെ മുന്നോട്ടു കൊണ്ടുപോയത് യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ പദ്ധതി വിഹിതം ഇരട്ടിയിലേറെ വര്‍ധിച്ചു. അഞ്ചു വര്‍ഷം സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് നാട്ടില്‍ നടന്നത്. 200ലേറെ പാലങ്ങള്‍ പുതുതായി നിര്‍മിച്ചു. എല്ലാ റോഡുകളും ദേശീയപാത നിലവാരത്തില്‍ ഉയര്‍ത്തി.
വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കൊച്ചി മെട്രോ, എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് തുടങ്ങിയ വന്‍പദ്ധതികള്‍ നടപ്പാക്കി. വന്‍ വികസനപദ്ധതികള്‍ ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ സ്വാഭാവികമായ ബാധ്യത മാത്രമാണ് കേരളത്തിനുണ്ടായതെന്നും കെ.വി തോമസ് പറഞ്ഞു. ശമ്പളം, പെന്‍ഷന്‍ ചെലവുകള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലേറെ വര്‍ധിച്ചതും തോമസ് ഐസക്ക് മറക്കരുത്. കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ തുടരുന്ന സാമ്പത്തിക നയം തന്നെയാണ് തോമസ് ഐസക്കും പിന്തുടരുന്നത്. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമപദ്ധതികള്‍ ഒന്നൊന്നായി മോഡി സര്‍ക്കാര്‍ നിര്‍ത്തലാക്കുകയാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷം സാധാരണക്കാര്‍ക്കും പാവപ്പെട്ട രോഗികള്‍ക്കും വേണ്ടിയാണ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചതെങ്കില്‍ തോമസ് ഐസക്കിന്റെ ഭരണം സാന്റിയാഗോ മാര്‍ട്ടിനെന്ന ലോട്ടറി രാജാവിന് വേണ്ടിയായിരുന്നെന്നും കെ.വി തോമസ് കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളെ കുറിച്ച് നിരന്തരം ആക്ഷേപം ഉന്നയിക്കുന്നതിന് പകരം അന്വേഷണം നടത്താന്‍ തയാറാകുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  6 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  6 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  6 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  6 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  6 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago