കേരള വയോജനവേദി സംസ്ഥാന സമ്മേളനം
കോഴിക്കോട്: കേരള വയോജന വേദിയുടെ 20ാം സംസ്ഥാന സമ്മേളനം ഏപ്രില്‍ ഒന്നിന് ശ്രീനാരായണ സെന്റിനറി മെമ്മോറിയല്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ എം.കെ രാഘവന് എം.പി, വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ കുമാരന്, എം.എല്‍.എമാരായ എം.കെ മുനീര്‍, എ. പ്രദീപ് കുമാര്‍, ഇ.കെ വിജയന് സംബന്ധിക്കും.
വയോജന സംരക്ഷണ നിയമങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ പ്രൊഫ.പി.കെ.ബി നായര്‍ ഉദ്ഘാടനം ചെയ്യും.
വയോജന പ്രതിഭകളായ എം.പി വിരേന്ദ്രകുമാര്‍ എം.പി, പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, പത്മശ്രീ പി. മീനാക്ഷി ഗുരുക്കള്‍, സ്വതന്ത്രസമര സേനാനി പി.വാസു എന്നിവരെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ആദരിക്കും.
സംസ്ഥാന കൗണ്‍സില്‍ യോഗം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."