മൂവാറ്റുപുഴയിലെ കുടിവെള്ള ക്ഷാമം ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എയുടെ 'താക്കീത് '
മുവാറ്റുപുഴ: കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥരുടെ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. ഇന്നലെ ഭാരത് ഓഡിറ്റോറിയത്തില്‍ നടന്ന വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലവര്‍ഷം ആരംഭിച്ചങ്കിലും നിയോജക മണ്ഡലത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്നും കുടിവെള്ളം കിട്ടാക്കനിയാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ പൊട്ടല്‍ വ്യാപകമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥരുടെ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടായാല്‍ ഇതിന് ഒരുപരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാര്‍ തങ്ങളുടെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ എം.എല്‍.എക്ക് മുന്നില്‍ അവതരിപ്പിച്ചു. സ്വന്തമായി കുടിവെള്ള പദ്ധതി ആരംഭിക്കുവാനും പൈപ്പ് ലൈനുകള്‍ നീട്ടുവാനും കാലപഴക്കം ചെന്ന പൈപ്പുകള്‍ മാറ്റണമെന്നും ശുദ്ധമായ കുടിവെള്ളമെത്തിക്കാന്‍ നടപടി വേണമെന്നും യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. നിയോജകമണ്ഡലത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ കണ്ടെത്തി കുടിവെള്ളമെത്തിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ എം.എല്‍.എ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ വി.ആര്‍ അനില്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ ബാബുരാജ്, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ ഡോളി കുര്യാക്കോസ്, കെ.ടി അബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വില്‍സണ്‍ ഇല്ലിക്കല്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ വള്ളമറ്റം കുഞ്ഞ്(ആരക്കുഴ) ജോസ് പെരുമ്പിള്ളികുന്നേല്‍(മഞ്ഞള്ളൂര്‍) ലീല ബാബു(വാളകം) സാബു വള്ളാംകുന്നേല്‍(ആയവന) ജോഷി സ്‌കറിയ(പാലക്കുഴ)ജോര്‍ഡി വര്‍ഗീസ്(ആവോലി) എ.വി.സുരേഷ്(പൈങ്ങോട്ടൂര്‍) ആനീസ് ക്ലീറ്റസ്(കല്ലൂര്‍ക്കാട്) നൂര്‍ജഹാന്‍ നാസര്‍(പായിപ്ര) അലക്‌സി സ്‌കറിയ(പോത്താനിക്കാട്) മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ബേബി, നഗരസഭ മുന്‍ചെയര്‍പേഴ്‌സണ്‍ മേരി ജോര്‍ജ് തോട്ടം, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംമ്പന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."