പരിസ്ഥിതി ദിനത്തെ വരവേല്‍ക്കാന്‍ 35,000ത്തിലധികം നാട്ടുമരത്തൈകളുമായി തൊഴിലുറപ്പ് തൊഴിലാളികള്‍
മാറഞ്ചേരി: നാടെങ്ങും പരിസ്ഥിതി ദിനാചരണത്തിന് തയാറെടുക്കുമ്പോള്‍ വ്യത്യസ്തമായ ഒരുക്കങ്ങളാല്‍ ശ്രദ്ധേയരാവുകയാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികള്‍.
ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്ഥിതി പുനരുദ്ധാരണത്തിനും തൊഴിലുറപ്പ് പദ്ധതിയെ ഏറ്റവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി നേരത്തെതന്നെ ദേശീയ മാധ്യമശ്രദ്ധ നേടിയവരാണ് മാറഞ്ചരിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. ഇത്തവണ മാറഞ്ചേരി പഞ്ചായത്ത് പരിധിക്കുള്ളില്‍നിന്ന് കണ്ടെണ്ടത്തിയ വ്യത്യസ്തമാര്‍ന്ന അന്‍പത്തിമൂന്നിലധികം ഫലവൃക്ഷങ്ങളുടേയും പൂമരങ്ങളുടേയും നാണ്യവിളകളുടേയും 35,000ലധികം തൈകളാണ് പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യാനായി ഇവര്‍ തയാറാക്കിയിരിക്കുന്നത്.
വ്യത്യസ്ത തരം പേര, പ്ലാവ്, മാവ്, സീതപ്പഴം, പറങ്കിമാവ്, ഞാവല്‍, ആഞ്ഞിലി, നാരകം, സപ്പോട്ട, മുട്ടപ്പഴം, അമ്പഴം, ഇരുമ്പാംപുളി, ചാമ്പ, റമ്പൂട്ടാന്‍, നെല്ലി, അരിനെല്ലി, അശോകം, ആര്യവേപ്പ്, കറിവേപ്പ്, മഹാഗണി, ഉങ്ങ്, താന്നിക്ക, സ്റ്റാര്‍ ആപ്പിള്‍, കവുങ്ങ്, ജാതി, ബദാം, ഫാഷന്‍ ഫ്രൂട്ട്, പപ്പായ,പുന്ന, കറുവപട്ട, അരയാല്‍, പേരാല്‍, അത്തി ഇത്തി, തേക്ക്, മുള്ളങ്കയ്‌നി, പൈന്‍, മന്താരം, കാറ്റാടി, പാല, ഇലഞ്ഞി തുടങ്ങിയ ഇനങ്ങളാണ് ഇതിലേറെയും. വിവിധ വാര്‍ഡുകളില്‍ ഏരിയ തിരിച്ച് തയാറാക്കിയ ആദ്യഘട്ട നേഴ്‌റിയില്‍ വളര്‍ത്തിയെടുത്ത തൈകളെ പ്ലാസ്റ്റിക്ക് കൂടകളിലാക്കി മാറഞ്ചേരി സെന്ററില്‍ പ്രത്യേകം തയാറാക്കിയ പൊതു നേഴ്‌സറിയിലേക്ക് ഇനം തിരിച്ച് മാറ്റിവെക്കുന്ന പ്രവര്‍ത്തനത്തിന് ഇന്നലെ മുതല്‍ തുടക്കമായി. പഞ്ചായത്തിലെ ഓരോ പുരയിടത്തിലും ഒരുമരത്തൈ വീതം നട്ട് അടുത്ത ഒരു വര്‍ഷത്തേക്ക് അതിന്റെ പരിപാലനവും പൊതുസ്ഥലങ്ങളില്‍ മൂന്ന് വര്‍ഷത്തേക്ക് അതിന്റെ പരിപാലനവും തൊഴിലുറപ്പ് തൊഴിലാളികള്‍ തന്നെ ഏറ്റെടുത്ത് ചെയ്യുന്ന രീതിയിലുള്ള ഒരു പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ സന്നദ്ധ സംഘടനകളേയും കൂട്ടായ്മകളേയും കൂടി ഈ പദ്ധതിയുമായി സഹകരിപ്പിക്കാനും നശിച്ച് പോകാന്‍ സാധ്യതയുള്ള തൈകള്‍ക്ക് പകരം പുതിയ തൈകള്‍ സ്ഥാപിക്കാന്‍ കൂടി ഈ പദ്ധതി ലക്ഷ്യം വെക്കുന്നുവെണ്ടന്നും എന്‍ജിനീയര്‍ ശ്രീജിത്ത് വേളയാട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."