കുടുംബശ്രീ സ്ത്രീകളുടെ ഭയം മാറ്റി: പി.ടി തോമസ്
കൊച്ചി: സ്ത്രീകളുടെ ഉന്നമനത്തിനായി ഇന്ത്യയില്‍ ആരംഭിച്ച പദ്ധതികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി കുടുംബശ്രീ മാറിയിരിക്കുകയാണെന്നു പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. തൃക്കാക്കര, കൊച്ചി മണ്ഡലങ്ങളില്‍ വരുന്ന കുടുംബശ്രീ അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വനിതകള്‍ക്കു ഭയംകൂടാതെ ഇടപെടാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയ പ്രസ്ഥാനമാണ് കുടുംബശ്രീ. കേരളം പോലുള്ള സംസ്ഥാനത്ത് കുടുംബശ്രീ നടത്തുന്നത് ഒരു നിശബ്ദ വിപ്‌ളവം തന്നെയാണ്. താഴേത്തട്ടിലുള്ള സ്ത്രീകളുടെ ഇടയിലാണു ഇതിന്റെ പ്രവര്‍ത്തനം വേരൂന്നിയിരിക്കുന്നത്. സ്ത്രീക്ക് സ്വന്തം നിലയില്‍ ജീവിക്കാനുള്ള കഴിവാണ് ഇതിലൂടെ ലഭ്യമാകുന്നത്.
പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആനുകൂല്യങ്ങള്‍ കൃത്യമായി കിട്ടുന്നതിനായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ കുടുംബശ്രീയുടെ പ്രവര്‍ത്തനം വിശാലമാക്കണം. ഒരു വിഷയത്തിന്റെ എല്ലാക്കാര്യങ്ങളും ജനങ്ങള്‍ അറിയുന്നുവെന്നു വന്നാല്‍ അഴിമതിയും ക്രമക്കേടും കുറയും. ജാതി, മത, വര്‍ഗ ചിന്തകള്‍ക്കതീതമായി ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കണം. തൃക്കാക്കര മണ്ഡലത്തില്‍ കുടുംബശ്രീയുമായ ബന്ധപ്പെട്ട ഏതു വിഷയവും തന്നെ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലങ്ങളിലെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു യോഗം ചേര്‍ന്നത്. തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനു അധ്യക്ഷയായിരുന്നു.
കുടുംബശ്രീ ജില്ല അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. സ്മിത ഹരികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരജീവനനോപാധി പദ്ധതി സംബന്ധിച്ച് മാനേജര്‍ ബബിതയും പ്രധാനമന്ത്രി ആവാസ് യോജന സംബന്ധിച്ച് മാനേജര്‍ സുനിലും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഡി.എസുകള്‍ സംബന്ധിച്ച് രജിത ദിനേശ്, സബിത ഗോപകുമാര്‍, അനിത ജ്യോതി, സിന്ധു ബിജു എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."