HOME
DETAILS
MAL
മണമ്പൂര്‍ ഇനി സമ്പൂര്‍ണ്ണ വൈദ്യുതീകരണ പഞ്ചായത്ത്
backup
March 29 2017 | 00:03 AM
തിരുവനന്തപുരം: ശേഷിച്ച 108 വീടുകള്‍ക്കുകൂടി വൈദ്യുതി ലഭ്യമാക്കി മണമ്പൂര്‍ സമ്പൂര്‍ണ വൈദ്യുതീകരണ പഞ്ചായത്തായി പ്രഖ്യാപിച്ചു. മണമ്പൂര്‍ പഞ്ചായത്ത് ഹാളില്‍ അഡ്വ. ബി. സത്യന് എം.എല്‍.എ പ്രഖ്യാപനം നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് അധ്യക്ഷയായി. വൈസ്പ്രസിഡന്റ് എസ്. സുരേഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.ജെ നഹാസ്, പഞ്ചായത്ത് അംഗങ്ങളായ സോഫിയാ സലീം, മാവിള വിജയന്, ആര്.എസ് രഞ്ജിനി, അംബിക, പ്രശോഭനാ വിക്രമന്, ആര്. ജയ, ലിസി വി. തമ്പി, വി. രാധാകൃഷ്ണന്, പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ജയിന്, സുഷമ, വക്കം, കടയ്ക്കാവൂര്‍, ആറ്റിങ്ങല്‍, കല്ലമ്പലം എന്നീ ഇലക്ട്രിക് സെക്ഷനുകളിലെ എന്‍ജിനീയര്‍മാര്‍, വി.ഇ.ഒമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."