സഊദി വിദേശത്തേക്ക് എണ്ണ കയറ്റുമതി ആരംഭിച്ചിട്ട് 79 വര്‍ഷം
ജിദ്ദ: സഊദിയില്‍നിന്നു വിദേശത്തേക്ക് എണ്ണ കയറ്റുമതിചെയ്യാന്‍ തുടങ്ങിയിട്ട് 79 വര്‍ഷം പിന്നിട്ടു.
1939 മെയ് ഒന്നിനാണ് സഊദി അറേബ്യയില്‍നിന്ന് ആദ്യമായി വിദേശത്തേക്ക് എണ്ണ ഉദ്പാദനം കയറ്റുമതി ചെയ്യപ്പെട്ടത്.
ഇതു സംബന്ധമായി സഊദി തുറമുഖ അതോറിറ്റി ഒരു അപൂര്‍ വീഡിയോയും പുറത്തിറക്കി. സഊദി അറേബ്യയില്‍നിന്നും എണ്ണ ആദ്യമായി വിദേശത്തേക്ക് കയറ്റി അയക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങ് അടങ്ങിയ പഴയ വീഡിയോ ആണ് പുറത്തിറക്കിയത്.
സഊദി അറേബ്യയുടെ സ്ഥാപകന്‍ കിംഗ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ സൗദ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന ചടങ്ങില്‍ ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ പങ്കെടുത്തായി വീഡിയോ ചിത്രം സാക്ഷ്യപ്പെടുത്തുന്നു.
രാജാവ് ഉദ്ഘാടനം ചെയ്യുന്നതും കപ്പലിലെ ജീവനക്കാരെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. ബഹറൈന്‍ ഭരണാധികാരിയും ചടങ്ങില്‍ പങ്കെടുത്ത് ചടങ്ങിന് ആശംസകളര്‍പ്പിച്ചിരുന്നു.
അതേ സമയം സഊദിലെ ആദ്യ എണ്ണക്കിണര്‍ കണ്ടെത്തിയത് ദമ്മാമില്‍ ആയിരുന്നു.
ദമ്മാം നമ്പര്‍ 7 എന്ന പേരിലാണ് ഈ എണ്ണക്കിണര്‍ അറിയപ്പെടുന്നത്. ഖമിസ് ബിന്‍ റിംതാന്‍ എന്ന ഗ്രാമീണനാണ് ചരിത്രം രേഖപ്പെടുത്തിയ കണ്ടുപിടിത്തത്തിന് മുഖ്യ പങ്കുവഹിച്ചത്.
പ്രശസ്ത അമേരിക്കന്‍ ജിയോളജിസ്റ്റായ മാക്‌സ് സ്‌റ്റെയിന്‍കിയുടെ സഹായിയായാണ് റിംതാന്‍ പ്രവര്‍ത്തിച്ചത്. സഊദിയിലെ എണ്ണക്കിണര്‍ പര്യവേഷണ വിജയത്തിന്റെ കീര്‍ത്തി സ്റ്റെയിന്‍സ്‌കിക്കാണെങ്കിലും ഇതില്‍ മുഖ്യപങ്കുവഹിച്ചത്് റിംതാനായിരുന്നു.
ഇതു സംബന്ധിച്ച് ആദ്യ എണ്ണക്കിണര്‍ കൃത്യമായി അടയാളപ്പെടുത്തിക്കൊടുത്തത് റിംതാനായിരുന്നു എന്ന് അമേരിക്കയിലെ ജിയോളജിസ്റ്റ് തോമസ് ബാര്‍ഗറിന്റെ ഔട്ട് ഇന്‍ ദ ബ്ലൂ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."