ജില്ലാ പഞ്ചായത്തിന്റെ ഗ്രീന്‍ മില്‍ക്ക് വിപണിയിലെത്തി ക്ഷീരമേഖല രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തമാക്കും:മന്ത്രി
തിരുവനന്തപുരം: തദ്ദേശസ്ഥാപന ചരിത്രത്തില്‍ നൂതന സംരംഭമായി ഗ്രീന്‍മില്‍ക്ക് വിപണിയിലെത്തി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചെറ്റച്ചല്‍, വിതുര, ജഴ്‌സി ഫാമുകളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രതിദിനം 1200 ലിറ്റര്‍ പാല്‍ അരലിറ്റര്‍ പാക്കറ്റുകളില്‍ തുടക്കത്തില്‍ വിപണിയിലെത്തും. ചെറ്റച്ചലില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ മില്‍ക്ക് വിതരണ പദ്ധതിയുടെ ഉദ്ഘാടനവും ആട് വളര്‍ത്തല്‍ കേന്ദ്രം, മണ്ണിര കമ്പോസ്റ്റ് നിര്‍മാണ യൂനിറ്റ്, നവീകരിച്ച കുളം, കന്നുകുട്ടി ഷെഡ്, ഓഫീസ് സമുച്ചയം എന്നിവയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി കെ. രാജു നിര്‍വഹിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ഷീരമേഖല സ്വയംപര്യാപ്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. ക്ഷീരമേഖല സജീവമാക്കി രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാ ബന്ധമാണ്.
മൃഗ - ക്ഷീര വകുപ്പുകള്‍ സംയുക്തമായി പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. 75 ശതമാനം ഇന്‍ഷ്വറന്‍സ് പ്രീമിയം തുക സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. കര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണിത്. വരും വര്‍ഷങ്ങളില്‍ മുഴുവന്‍ കന്നുകാലികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായി. കെ.എസ്. ശബരീനാഥ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി.പി. മുരളി, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി, ചെറ്റച്ചല്‍ ഫാം അസി. ഡയറക്ടര്‍ ഡോ. ഇ.കെ. ഈശ്വരന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."