ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കളെന്ന് ചെങ്ങന്നൂര്‍ വിധി തെളിയിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയ നിലപാടുകള്‍ക്കുള്ള അതിഗംഭീരമായ പിന്തുണയുടെ വിളംബരമാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ജാതിമത വേര്‍തിരിവുകള്‍ക്കെല്ലാം അതീതമായി എല്ലാ വിഭാഗങ്ങളുടേയും പിന്തുണ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ എല്‍.ഡി.എഫിനും സര്‍ക്കാരിനും ലഭിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയത്തിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ജനാധിപത്യ മതേതരത്വ രാഷ്ട്രീയ സംസ്കാരം മാത്രമാണ് നാടിന്റെ സമാധാനത്തിനും വികസനത്തിനും ഒരുപോലെ വഴിതെളിയിക്കുന്നതെന്ന വസ്തുത ജനങ്ങളാകെ ഒരുപോലെ ആംഗീകരിക്കുന്നു എന്ന് ഈ വിജയം വ്യക്തമാക്കുന്നു.
'ഒരു പാട് വിവാദങ്ങളുയര്‍ന്നു വന്നു. എന്നാല്‍ വിവാദങ്ങളില്‍ ശ്രദ്ധിക്കാതെ വിവാദങ്ങളില്‍പ്പെടാതെ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്കും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനത്തിനുമുള്ള പച്ചക്കൊടിയാണ് തെരഞ്ഞെടുപ്പ് ഫലം.
യു.ഡി.എഫിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. യു.ഡി.എഫിനും പ്രതിപക്ഷ നേതാവിനും ജനങ്ങള്‍ നല്കുന്ന പാഠത്തില്‍ നിന്ന് തിരുത്താമെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വീടിനടുത്തുള്ളവര്‍ പോലും അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. ചെന്നിത്തലയുടെ നുണപ്രചരണങ്ങള്‍ ജനം തിരിച്ചറിഞ്ഞതുകൊണ്ടാണ് അദ്ദേഹത്തിന്റെ ബൂത്തില്‍ സജി ചെറിയാന് ഭൂരിപക്ഷം കിട്ടിയത്. അതിശക്തമായ അസത്യ പ്രചാരണത്തിനിടയിലും സത്യം കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിവാദ്യം ചെയ്യുന്നതായും പിണറായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."