കഴിഞ്ഞ വര്‍ഷം ഉംറ നിര്‍വഹിച്ചത് 19 മില്യണ്‍ തീര്‍ഥാടകര്‍
മക്ക: കഴിഞ്ഞ വര്‍ഷം പുണ്യഭൂമിയിലെത്തി ഉംറ നിര്‍വഹിച്ചവരുടെ എണ്ണം പത്തൊന്‍പത് മില്യനാണെന്നു കണക്കുകള്‍. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാസ്റ്റിസ്റ്റിക്‌സ് ആണ് കണക്കുകള്‍ പുറത്ത് വിട്ടത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകരുടെ എണ്ണം 19,079,306 കണക്കുകള്‍ വ്യക്തമാക്കുന്നു. ഉംറ തീര്‍ഥാടകാരില്‍ 12,547,232 പേര്‍ വിദേശ തീര്‍ഥാടകരും ബാക്കി 6,532,074 തീര്‍ഥാടകര്‍ സഊദിക്കകത്തു നിന്നും വന്നവരുമാണ്.
ഇവരില്‍ സഊദികളും സഊദിക്കകത്തുള്ള വിദേശികളും ഉള്‍പ്പെടും. രാജ്യത്തിനകത് നിന്നും 46.9 ശതമാനം സ്വദേശികളും 53.1 ശതമാനം വിദേശികളുമാണ് ഉംറ നിര്‍വഹിക്കാനായി പുണ്യ ഭൂമിയിലെത്തിയത്.
മക്കയിലെത്തിയ ഉംറ തീര്‍ഥാടകാരില്‍ 64.3 ശതമാനം പേരും പുരുഷ തീര്‍ഥാടകരും 35.7 വനിതാ തീര്‍ഥാടകരുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രാദേശിക തീര്‍ഥാടകരെത്തിയത് വിശുദ്ധ റമദാനിലാണെന്നും കണക്കുകളില്‍ പറയുന്നുണ്ട്. സഊദിക്കകത്ത് നിന്നും റമദാനില്‍ മാത്രം 53.6 ഉംറ തീര്‍ഥാടകരാണ് എത്തിയത്.
വിദേശ തീര്‍ഥാടകരില്‍ 62.5 ശതമാനവും എത്തിയത് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. രണ്ടാം സ്ഥാനം മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളമാണ്. 25.7 ശതമാനം വിദേശ ഉംറ തീര്‍ഥാടകരാണ് ഇതിലൂടെ പുണ്യഭൂമിയിലേക്ക് വന്നത്.
വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണം 2030 ഓടെ അഞ്ചിരട്ടിയായി ഉയര്‍ത്തുന്നതിനു സഊദി വിഷന്‍2030 പദ്ധതി ലക്ഷ്യമിടുന്നുണ്ട്. 2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഈവര്‍ഷം ഇതിനകം തന്നെ 61.5 ലക്ഷം ഉംറ തീര്‍ത്ഥാടകര്‍ ഉംറ നിര്‍വഹിക്കാനായി പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."