HOME
DETAILS
MAL
പാമ്പനാര്‍ ക്ഷേത്രത്തില്‍ മോഷണം
backup
July 02 2016 | 04:07 AM
പീരുമേട്: പാമ്പനാര്‍ സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം. കാണിക്കവഞ്ചി, ഓഫീസ് എന്നിവ കുത്തിത്തുറന്ന് പണം കവര്‍ന്നു.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ക്ഷേത്രം പൂജാരി താമസിക്കുന്ന സ്ഥലം കുത്തിതുറന്ന നിലയിലാണ്. അമ്പലത്തിലെ സ്റ്റോര്‍ റൂം താക്കോല്‍ ഉപയോഗിച്ച് തുറന്നിട്ടുണ്ട്. ഓഫിസ് മുറിയില്‍ നിന്നും 2000 രൂപയും കാണിക്കവഞ്ചിയിലുണ്ടായിരുന്ന പൈസയുമാണ് കളവ് പോയതായി കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ അമ്പലം തുറക്കാനെത്തിയ ജീവനക്കാരനാണ് ക്ഷേത്രത്തില്‍ മോഷണം നടന്നതായി കണ്ടത്. പീരുമേട് പൊലിസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."