ചെങ്ങന്നൂര്‍:തോല്‍വി യു.ഡി.എഫ് ഗൗരവമായി വിലയിരുത്തുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി യു.ഡി.എഫ് ഗൗരവമായി വിലയിരുത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ച് വരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗിന്റെ സ്വാധീന മേഖലകളിലെല്ലാം യുഡിഎഫിന് മുഴുവന്‍ വോട്ടും കിട്ടിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പ്രചാരണം നടത്താന്‍ സമയം കിട്ടിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് മുന്നോട്ട് വെക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പരീക്ഷണം വിജയം കണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് എതിരെ പ്രതിപക്ഷം ഒരുമിച്ചതോടെ അവരുടെ കോട്ടകളാണ് തകര്‍ന്നു വീണത്. 2019 ന് ഒരു വര്‍ഷം മുന്നേ രാജ്യം എന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."