പ്രസംഗ വേദിയില്‍ പന്ന്യന്റെ വിധി !
തിരുവനന്തപുരം: കലാകായിക മേളകളിലെ നിറ സാന്നിദ്ധ്യമായ സി.പി.ഐ പന്ന്യന്‍ രവീന്ദ്രനും യുവജനോത്സവ വേദിയില്‍. സാധാരണ സന്ദര്‍ശകനായി എത്താറുള്ള സഖാവ് ഇക്കുറി വിധികര്‍ത്താവായാണ് വേദിയിലെത്തിയത്. പ്രസംഗമത്സര വേദിയിലായിരുന്നു പന്ന്യന്‍ വിധി പറയാനെത്തിയത്.
ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപ്, മാധ്യമപ്രവര്ത്തകന് ജേക്കബ് ജോര്‍ജ് എന്നിവരായിരുന്നു മറ്റ് വിധികര്‍ത്താക്കള്‍. കോളജ് കാലത്ത് ലഭികാത പോയതൊക്കെ ഇങ്ങനെയെങ്കിലും തിരിച്ചുകിട്ടുന്നതില്‍ സന്തോഷമുണ്ടെന്ന് വിധിനിര്‍ണയത്തിന് ശേഷം അദ്ദേഹം പറഞ്ഞു. പ്രസംഗിക്കും എന്നല്ലാതെ ആദ്യമായാണ് വിധികര്‍ത്താവായി ഇരിക്കുന്നത്. പിള്ളേരൊക്കെ സ്മാര്‍ട്ടാണ്. സഭാകമ്പമില്ലാതെ സംസാരിക്കുക എന്നത് തന്നെ വലിയൊരു കാര്യമാണ്. മത്സരത്തില്‍ പെങ്കടുത്ത ഏഴ് പേര്‍ക്ക് നല്ല രാഷ്ട്രീയ ഭാവിയുണ്ടെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."