HOME
DETAILS
MAL
കാസര്‍കോട്ടെ പൊലിസ് വിളയാട്ടം; ഡി.ജി.പിക്ക് എം.എല്‍.എയുടെ പരാതി
backup
March 27 2020 | 18:03 PM
കാസര്‍കോട്: നിരോധനാജ്ഞയുടെ പേരില്‍ കാസര്‍കോട്ട് പൊലിസ് നടത്തുന്ന വിളയാട്ടത്തിനെതിരെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നല്കി.
സാധങ്ങള്‍ വാങ്ങാന്‍ പോകുന്നവരെയും ആശുപത്രികളില്‍ പോകുന്നവരെയും പത്ര ഏജന്റുമാരെയും ഡോക്ടര്‍മാരെയും ഉള്‍പ്പെടെ കാര്യങ്ങള്‍ അന്വേഷിച്ചു അറിയുന്നതിന് മുന്‍പേ പൊതിരെ തല്ലുന്ന സംഭവങ്ങള്‍ വര്ദിച്ചതോടെയാണ് എം.എല്‍.എ സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. കൊവി ഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാരും ആരോഗ്യ വകുപ്പും നല്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിച്ചു വരുന്നതിനിടയില്‍ പൊലിസ് സേനയിലുള്ള ചിലര്‍ ആളുകളെ തല്ലിയൊടിക്കുന്നതും മറ്റും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പൊലിസിന്റെ അടികൊണ്ട പലരും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം ചികിത്സ തേടിയിരുന്നു. അതേസമയം പൊലിസ് അതിക്രമം കാണിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഐ.ജി വിജയ് സാഖറെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍ക്കോട്ടെ ജനങ്ങളും പൊലിസും ഒത്തൊരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും ഐ.ജി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."