HOME
DETAILS
MAL
അതിര്‍ത്തി കടക്കാന്‍ പൊലിസ് അനുവദിച്ചില്ല; യുവതി ആംബുലന്‍സില്‍ പ്രസവിച്ചു
backup
March 27 2020 | 18:03 PM
മഞ്ചേശ്വരം: യുവതിയുമായി മംഗളൂരുവിലേക്ക് പ്രസവത്തിനായി പോവുകയായിരുന്ന ആംബുലന്‍സ് പൊലിസ് തടഞ്ഞതോടെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. യുവതിയെകൊണ്ടുപോവുകയായിരുന്ന ആംബുലന്‍സ് അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക പൊലിസ് തടയുകയായിരുന്നു.
ആംബുലന്‍സ് തടഞ്ഞ് തിരിച്ചയച്ചതോടെ കുഞ്ചത്തൂരിലെത്തിയപ്പോഴാണ് യുവതി പ്രസവിച്ചത്. ഇവരെ പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാര്‍ പാറ്റ്ന സ്വദേശി വിനന്തഗൗരി ദേവി (25)യാണ് ആംബുലന്‍സില്‍ പ്രസവിച്ചത്. കുഞ്ചത്തൂരിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളികളാണ് യുവതിയും ഭര്‍ത്താവും.
നേരത്തെ മംഗളൂരുവിലെ ആശുപത്രിയിലാണ് ഇവരെ കാണിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ഇവര്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പോയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."