ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് തന്‍ബീഹ് പഠന ക്യാമ്പ് നടത്തി
മനാമ: ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് തന്‍ബീഹ് -2017 എന്‍ലൈറ്റനിംഗ് ജാഗരണ കംപയിന്റെ ഭാഗമായി പഠന ക്യാംപ് സംഘടിപ്പിച്ചു.
ഉമ്മുല്‍ഹസം ഷാദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പഠനക്ലാസ്സിന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.
യുവാക്കളുടെ സ്വഭാവം എങ്ങനെയായിരിക്കണമെന്ന് വിശദീകരിക്കുന്ന 'അഖ്‌ലാഖു ശബാബ്' എന്ന വിഷയത്തിലാണ് തങ്ങള്‍ ക്ലാസ്സ് എടുത്തത്.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാംപയിന്‍ കഴിഞ്ഞ മാസം മുതലാണ് ആരംഭിച്ചത്. മനാമ സമസ്ത ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് കാംപയിന്‍ ഉദ്ഘാടനം ചെയ്തത്.
ഉമ്മുല്‍ ഹസമില്‍ നടന്ന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് ജന.സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് അദ്ധ്യക്ഷത വഹിച്ചു.
കോഡിനേറ്റര്‍ ഉസ്താദ് അബ്ദുറഹൂഫ് ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈന്‍ ജന.സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുസ്ഥഫ കളത്തില്‍, സെക്രട്ടറി ശറഫുദ്ധീന്‍ മാരായമംഗലം, ഉമ്മുല്‍ഹസം ഏരിയ പ്രസിഡന്റ് സുലൈമാന്‍ മുസ്ലിയാര്‍, സെക്രട്ടറി ഇസ്മാഈല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് സാബിത്ത് ഖിറാഅത്ത് നടത്തി. വിവിധ ഏരിയകളില്‍ നിന്നെത്തിയ വിഖായ വളണ്ടിയര്‍മാരടങ്ങുന്ന പ്രൗഡമായ സദസ്സിന് ഉമ്മുല്‍ഹസം വിഖായ കോഡിനേറ്റര്‍ ശുകൂര്‍ മാട്ടൂല്‍ സ്വാഗതവും ഫാസില്‍ മുക്കം നന്ദിയും പറഞ്ഞു.
തുടര്‍ന്നുള്ള മാസങ്ങളിലും ബഹ്‌റൈനിലെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് വിവിധ വിഷയങ്ങളിലായി പഠന ക്ലാസ്സുകള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."