HOME
DETAILS

നിരോധനം ലംഘിച്ച് എയര്‍ഹോണ്‍ ഉപയോഗം വ്യാപകമാകുന്നു

  
backup
July 02 2016 | 04:07 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b2%e0%b4%82%e0%b4%98%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b5%8b


തൊടുപുഴ: നിരോധനം ലംഘിച്ച് സ്വകാര്യ വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗം വ്യാപകമാകുന്നു. കാല്‍നടയാത്രക്കാര്‍ക്കും മുന്നില്‍ പോവുന്ന വാഹനത്തിലെ യാത്രക്കാര്‍ക്കും ഹാനികരമല്ലാത്ത ഹോണ്‍ ഉപയോഗിക്കണമെന്നാണ് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത്. ഇതു കാറ്റില്‍ പറത്തിയാണ് ബസുകള്‍ ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക സ്വകാര്യ വാഹനങ്ങളിലേയും ഹോണുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഹോണുകള്‍ നിയമപരിധിക്കകത്തു മാത്രമുള്ള ശബ്ദം പുറപ്പെടുവിക്കുന്നതാണ്. എന്നാല്‍, വന്‍ശബ്ദം പുറപ്പെടുവി ക്കുന്ന ചൈനീസ് നിര്‍മിത ഹോണുകളാണ് ഇപ്പോള്‍ ഏറെയും. ഇവയ്ക്കു വിലയും കുറവാണ്.
നഗര പരിധിക്കുള്ളിലും തിരക്കേറിയ റൂട്ടുകളിലും 60 ഡെസിബലില്‍ താഴെ മാത്രം ശബ്ദമുണ്ടാക്കുന്ന ഹോണ്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. സ്‌കൂള്‍, കോളജ്, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രി തുടങ്ങിയവയുടെ പരിസരങ്ങളില്‍ ഒരു തരത്തിലുമുള്ള ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ല. വാഹനങ്ങള്‍ ടെസ്റ്റിനു പോവുമ്പോള്‍ സാധാരണ ഹോണുകള്‍ ആയിരിക്കും അവയില്‍ സ്ഥാപിച്ചിട്ടുണ്ടാവുക.
ടെസ്റ്റ് കഴിഞ്ഞുവന്നാല്‍ അവ അഴിച്ചുമാറ്റി പകരം മാരകമായ ശബ്ദം പുറപ്പെടു വിക്കുന്ന തരം ഹോണുകള്‍ കയറ്റുന്നു. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ദിവസവും ഈ ശബ്ദം കേള്‍ക്കുന്നത് കേള്‍വിശക്തിക്ക് സാരമായ തകരാര്‍ വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ചെവിയില്‍ ഇത്തരം ശബ്ദം പതിച്ചാല്‍ വളരെ വേഗം കേഴ്‌വിശക്തി നഷ്ട പ്പെടുമെന്നും അത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
എയര്‍ ഹോണുകള്‍ ഉള്‍പ്പെടെ ഡെസിബല്‍ കൂടിയ ഹോണുകള്‍ ചെറുവാഹനങ്ങള്‍ പോലും ഉപയോഗിക്കുന്നുണ്ട്.
വാഹനങ്ങളില്‍ പലതും പൊലിസിനെ കാണുമ്പോഴും നഗരത്തില്‍ പ്രവേശിക്കുമ്പോഴും ഹോണുകളുടെ കണക്ഷന്‍ വേര്‍പെടുത്തുകയാണ് ചെയ്യാറ്. എന്നാല്‍ ഇപ്പോള്‍ അനുവദിച്ചിരി ക്കുന്ന ഡെസിബല്‍ മീറ്റര്‍ വാഹനത്തില്‍ ഉപയോഗിക്കുന്ന ഹോണുകളേതെന്ന് പെട്ടെന്ന് കണ്ടെത്താവുന്ന തരത്തിലുള്ളതാണ്.
ട്രാഫിക് പൊലിസിന് അനുവദിച്ച ഡെസിബല്‍ മീറ്റര്‍ ഇതുവരെ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള ചെറുവാഹനങ്ങളില്‍ വിവിധതരം ജന്തുക്കളുടെ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ റോഡരികിലൂടെ നടന്നു പോകുന്ന യാത്രക്കാരെ ഭയപ്പെടുത്തുന്നു. ട്രാഫിക്ക് പൊലിസ് കൂടി നടപടിയുമായി ഇറങ്ങി യാല്‍ ഹോണിന്റെ ദുരുപയോഗം നിയന്ത്രിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ബന്ധപ്പെട്ടവര്‍ക്കുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  14 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  22 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  26 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  33 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago