HOME
DETAILS
MAL
സന്നദ്ധസേനയില്‍ ചേരാന്‍ യുവാക്കളുടെ ഒഴുക്ക് വെബ്‌സൈറ്റ് പണിമുടക്കുന്നത് രജിസ്‌ട്രേഷനെ ബാധിക്കുന്നു
backup
March 27 2020 | 18:03 PM
കോഴിക്കോട്: സംസ്ഥാനത്തു കൊവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിക്കുന്ന സന്നദ്ധസേനയില്‍ അംഗങ്ങളാകാന്‍ യുവാക്കളുടെ ഒഴുക്ക്. സന്നദ്ധം എന്ന പേരിലുള്ള വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്.
വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ ആഹ്വാനം വന്നതിനു പിന്നാലെ യുവാക്കള്‍ കൂട്ടത്തോടെ രജിസേ്ട്രഷന്‍ ആരംഭിച്ചതോടെ വെബ്‌സൈറ്റ് തകരാറിലായി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പലര്‍ക്കും രജിസ്റ്റര്‍ ചെയ്യാനായത്.
22നും 40നുമിടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി 2,36,000 പേരുള്‍പ്പെടുന്ന സന്നദ്ധ സേനയ്ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. പഞ്ചായത്തുകളില്‍ 200 പേരെയും മുനിസിപ്പാലിറ്റികളില്‍ 500 പേരെയും കോര്‍പറേഷനുകളില്‍ 750 പേരെയുമാണ് നിയമിക്കുക. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കുക, മറ്റു സംവിധാനങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയാത്തവരെ ആശുപത്രിയിലെത്തിക്കുക, ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കൂട്ടിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് സന്നദ്ധ സേന രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സന്നദ്ധ സേനയില്‍ ചേരാന്‍ വിവിധ യുവജന സംഘടനകള്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ആദ്യ മണിക്കൂറുകളില്‍ തന്നെ പതിനായിരത്തിലേറെ പേര്‍ സേനയില്‍ അംഗങ്ങളായി. സന്നദ്ധം വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. രജിസേ്ട്രഷനു നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി വരും. ഈ നമ്പര്‍ നല്‍കിയാല്‍ രജിസേ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. ഇതോടെ രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചെന്നു കാണിച്ച് സന്ദേശം ലഭിക്കും.
രജിസേ്ട്രഷന്‍ നടപടികളിലേക്കു കടന്നാലും ഒ.ടി.പി ലഭിക്കാത്തത് സന്നദ്ധ പ്രവര്‍ത്തനത്തിനു തയാറായി രജിസ്റ്റര്‍ ചെയ്യുന്നവരെ കുഴക്കുകയാണ്. നിരവധി തവണ ആവര്‍ത്തിച്ചാലേ ഒ.ടി.പി ലഭിക്കുന്നുള്ളൂ. ലഭിച്ച ഒ.ടി.പി തെറ്റാണെന്നും വീണ്ടും ശ്രമിക്കണമെന്നും സന്ദേശം വരുന്നുണ്ട്. ക്ഷമയോടെ വീണ്ടും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാണ് പലരും സന്നദ്ധ സേനയില്‍ അംഗമായത്.
കൂടുതല്‍ പേര്‍ ഒരേസമയം ഉപയോഗിക്കുന്നത് സൈറ്റ് ഹാങ് ആകുന്നതിന് കാരണമാകുന്നു. രജിസ്റ്റര്‍ ചെയ്തവരെ കലക്ടറേറ്റിലെ സന്നദ്ധ സേനാ സെല്ലില്‍ നിന്ന് നേരില്‍ വിളിച്ച് അതതു പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയെ ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഇവരുടെ പട്ടിക തയാറാക്കിവരികയാണ്.
അതേസമയം, സന്നദ്ധ സേനാംഗങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നോ പ്രവര്‍ത്തനപരിധി ഏതെന്നോ ഇതുവരെ നിര്‍ദേശം ലഭിച്ചിട്ടില്ല. സംസ്ഥാനത്തു ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ വളണ്ടിയര്‍മാരുടെ സേന വേണമെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഏകോപനം പ്രത്യേക ഡയരക്ടറേറ്റിന്റെ കീഴിലാക്കാനും തീരുമാനമുണ്ടായിരുന്നു.
കഴിഞ്ഞ പ്രളയകാലത്താണ് ഇതുസംബന്ധിച്ച പ്രാഥമിക നടപടികള്‍ ആരംഭിച്ചത്. കൊവിഡ്- 19 വ്യാപനത്തെ പ്രതിരോധിക്കാന്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതി ആരംഭിച്ചത്.
വേേു:െംംം.മെിിമറവമാ.സലൃമഹമ.ഴീ്.ശിൃലഴശേെൃമശേീി.വാേഹ എന്ന വെബ് പോര്‍ട്ടലിലാണ് സന്നദ്ധ സേനയില്‍ അംഗമാകാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."