HOME
DETAILS
MAL
ജോക്കറാകല്ലേ, മുഴുവന്‍ തകര്‍ക്കാന്‍ ഒറ്റൊരാള്‍ മതി...
backup
March 27 2020 | 18:03 PM
തിരുവനന്തപുരം: കൊവിഡ്-19നെതിരേ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം തകരാറിലാക്കാന്‍ ഒരാളുടെ അശ്രദ്ധ മതിയെന്ന സന്ദേശം പങ്കുവച്ച് കേരള പൊലിസിന്റെ പുതിയ വിഡിയോ.
ജോക്കറാകല്ലേ, മുഴുവന്‍ പരിശ്രമങ്ങളെയും തകര്‍ക്കാന്‍ ഒറ്റൊരാളുടെ അശ്രദ്ധ മതിയെന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കൈകഴുകിത്തുടച്ച് മാസ്‌ക് ധരിച്ച് ജോലിതുടങ്ങുന്ന ഡോക്ടറില്‍ നിന്ന് തുടങ്ങി ആശുപത്രി ജീവനക്കാരെയും നഴ്‌സുമാരെയും ആംബുലന്‍സ് ജീവനക്കാരെയും കടന്ന് പൊലിസും സന്നദ്ധ സേവകരും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയിലേക്ക് യാതൊരു മുന്‍കരുതലും ഇല്ലാതെ കടന്നുവരുന്നൊരാള്‍ തുമ്മുന്നതോടെ അടുക്കിവച്ചുകൊണ്ടിരുന്ന ചീട്ടുകൊട്ടാരം തകര്‍ന്നുവീഴുന്നതാണ് വിഡിയോ.
തകര്‍ന്നുവീണ ചീട്ടുകൊട്ടാരത്തിനിടയിലെ ജോക്കറിന്റെ കാര്‍ഡിലേക്ക് ശ്രദ്ധ ക്ഷണിച്ച് ജോക്കറാകല്ലേ, ഒരാളുടെ അശ്രദ്ധ ഞങ്ങളുടെ മുഴുവന്‍ പരിശ്രമങ്ങളും ഇല്ലാതാക്കും എന്ന സന്ദേശത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.
വൈറലായ വിഡിയോയ്ക്കുള്ള കമന്റില്‍ പൊലിസിന്റെ സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുന്നതോടൊപ്പം അവസരം മുതലെടുത്ത് ജനങ്ങളെ അടിച്ചൊതുക്കുകയാണെന്നും പൊലിസ് രാജാണ് നടപ്പാക്കുന്നതെന്നും മറ്റുമുള്ള വിമര്‍ശനങ്ങളുമുണ്ട്.
അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടതുറന്നിട്ടുണ്ടെന്നും എന്നാല്‍ വാങ്ങാന്‍ പൊലിസ് അനുവദിക്കുന്നില്ലെന്നും പലരും പരാതിപ്പെടുന്നു. അവശ്യ സര്‍വിസിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശസ്വയംഭരണ വകുപ്പില്‍പെട്ടവര്‍ തുടങ്ങിയവര്‍ക്ക് വാഹനത്തില്‍ പതിപ്പിക്കുവാന്‍ പാകത്തില്‍ ഫോട്ടോ പതിച്ച സ്‌പെഷല്‍ പെര്‍മിറ്റ് നല്‍കുന്നതിനെപ്പറ്റി ആലോചിക്കുന്നത് നല്ലതല്ലേ തുടങ്ങിയ നിര്‍ദേശങ്ങളും കമന്റായി വിഡിയോയ്ക്ക് ചുവടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."