കൊവിഡ് 19; സഊദിയിൽ 33ന് ഇന്ത്യൻ തടവുകാർക്ക് മോചനം
ജിദ്ദ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പദ്ധതികളുടെ ഭാഗമായി ദമാമിലെ തര്‍ഹീലില്‍നിന്ന് 42 പേരെ ജാമ്യത്തില്‍ വിട്ടു. 33 ഇന്ത്യക്കാരേയും 9 അഫ്ഗാന്‍ സ്വദേശികളേയുമാണ് വിട്ടയച്ചത്. സുഡാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ തടവുകാരേയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വരും ദിവസങ്ങളില്‍ മറ്റു രാജ്യങ്ങളിലുള്ളവരേയും അതാത്
എംബസികളുമായി ബന്ധപ്പെട്ട് വിട്ടയക്കും.
പുറത്ത് താമസ സൗകര്യമുള്ളവരെയാണ് പ്രധാനമായും ജാമ്യം നല്‍കി അയക്കുന്നത്. ഇന്ത്യന്‍ തടവുകാരെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ ജാമ്യത്തിലാണ് വിട്ടയച്ചത്. കോറോണക്കാലം അവസാനിക്കുമ്പോള്‍ ഇവരെ തിരികെ എത്തിച്ച് നാട്ടിലയക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന കരാറിലാണ് ജാമ്യം നല്‍കിയതെന്ന് നാസ് വക്കം പറഞ്ഞു. നവോദയ സാംസ്‌കാരിക വേദി തുഖ്ബ സനയ്യ യുനിറ്റിന്റെ സഹായത്താലാണ് ആളുകളെ താമസസ്ഥലത്ത് എത്തിച്ചത്. ഇനിയും അമ്പതിലധികം ആളുകള്‍ നാടു കടത്തല്‍ കേന്ദ്രത്തിലുണ്ട്. തനിക്ക് കഴിയുന്നവരെയൊക്കെ തന്റെ താമസസ്ഥലത്ത് ഇടം കൊടുത്തതായും നാസ് പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരായ 30 ലധികം ആളുകളാണ് നാസിന്റെ താമസ സ്ഥലത്തുള്ളത്.
ജയിലിലുള്ളവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദമാം ബദര്‍ അല്‍ റാബി മെഡിക്കല്‍ സെന്റര്‍ നല്‍കിയ മാസ്‌കും, സാനിറ്റൈസറുകളും വിതരണം ചെയ്തു. വിമാനസര്‍വീസുകള്‍ നിലച്ചതോടെയാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ ആളുകളുടെ എണ്ണം കൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."