HOME
DETAILS
MAL
കര്‍ണാടകയില്‍ മരിച്ചയാള്‍ ട്രെയിനിലും സഞ്ചരിച്ചു
backup
March 27 2020 | 20:03 PM
ബംഗളൂരു: കൊവിഡ് ബാധിച്ച് കര്‍ണാടകയില്‍ മരിച്ചയാള്‍ ട്രെയിനിലും സഞ്ചരിച്ചിരുന്നെന്നതു സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 65കാരനായ ഇയാള്‍ക്ക് എവിടെനിന്നാണ് കൊവിഡ് പകര്‍ന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല.ഇതോടെ, ഇയാള്‍ യാത്രചെയ്ത ട്രെയിനില്‍ സഞ്ചരിച്ചിരുന്നവരോട് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് അഞ്ചിനു സമ്പര്‍ക്ക് എക്സ്പ്രസില്‍ ഇയാള്‍ ഡല്‍ഹിയിലേക്കു യാത്ര ചെയ്തിരുന്നു. മാര്‍ച്ച് ഏഴിനു ഡല്‍ഹി നിസാമുദ്ദീന്‍ സ്റ്റേഷനിലെത്തി. ജാമിഅ മസ്ജിദില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് മാര്‍ച്ച് 11നാണ് ബംഗളൂരുവിലെ യശ്വന്ത്പൂരില്‍ തിരിച്ചെത്തിയത്. മാര്‍ച്ച് 18നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ, മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ ആറു ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."