HOME
DETAILS
MAL
ആശുപത്രിയിലെ അണുബാധ ചെറുക്കാന്‍ ശേഷിയുള്ള തുണിത്തരം വികസിപ്പിച്ച് ഐ.ഐ.ടി
backup
March 27 2020 | 20:03 PM
ന്യൂഡല്‍ഹി: ആശുപത്രികളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അണുബാധയെ ചെറുക്കാന്‍ ശേഷിയുള്ള തുണിത്തരങ്ങളുമായി ഡല്‍ഹി ഐ.ഐ.ടി. ഫാബിയോയിസ് ഇന്നൊവേഷന്‍ എന്ന സ്റ്റാര്‍ട്ടപ്പാണ് ഡല്‍ഹി ഐ.ഐ.ടിയുടെ സഹായത്തോടെ ഇതു വികസിപ്പിച്ചെടുത്തത്. കൊറോണ വൈറസ് സാഹചര്യത്തില്‍ ഇവരുടെ കണ്ടെത്തലിന് പ്രാധാന്യമുണ്ട്.
ഒരുവര്‍ഷത്തോളമായി ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തല്‍.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം വികസിത രാജ്യങ്ങളില്‍ ആശുപത്രിവാസം നേരിടുന്ന ഓരോ 100 രോഗികളില്‍ 10 പേര്‍ക്കും ആശുപത്രിയില്‍ നിന്ന് അണുബാധ നേരിടുന്നുണ്ട്. കൊറോണ വൈറസ് കാലത്ത് ഇത്തരം അണുബാധാ സാഹചര്യം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. നോവല്‍ ടെക്‌സ്‌റ്റൈല്‍ പ്രൊസെസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലാണ് ഇവ നിര്‍മിച്ചത്. ഇപ്പോള്‍ ഉപയോഗിക്കുന്ന പരുത്തി ബെഡ്ഷീറ്റിനും മറ്റും പകരമായി ഇവ ഉപയോഗിക്കാനാകും.
പരുത്തികൊണ്ടുള്ള ഷീറ്റുകള്‍ വിവിധ പ്രൊസസിങിന് വിധേയമാക്കിയാണ് ഇവ നിര്‍മിക്കുന്നത്. ആന്റി മൈക്രോബിയല്‍ സവിശേഷതയുണ്ടെന്നതാണ് പ്രത്യേകതയെന്ന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെക്‌സ്റ്റൈല്‍ ആന്റ് ഫൈബര്‍ എന്‍ജിനീയറിങ്ങിലെ പ്രൊഫസര്‍ സാമ്രാട്ട് മുകോപാധ്യായ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."