സുന്നി ബാലവേദി ജില്ലാ ജലദിന കാംപയ്നിന് തുടക്കം
തൊടുപുഴ : ലോക ജലദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന തലത്തില്‍ മാര്‍ച്ച് 22 മുതല്‍ മെയ് 22 വരെ 'കരുതിവക്കാം ജീവന്റെ തുള്ളികള്‍ നാളേക്കായി' എന്ന പ്രമേയത്തില്‍ നടത്തുന്ന ജലദിന കാംപയിനിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം വണ്ണപ്പുറത്ത് നടന്നു.
നൂറുല്‍ ഇസ്ലാം മദ്റസ ഹാളില്‍ കാളിയാര്‍ പൊലിസ് സബ് ഇന്‍സ്പെക്ടര്‍ വി.സി വിഷ്ണുകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ഹാശിം ബാഖവി അധ്യക്ഷത വഹിച്ച പരിപാടിയില്‍ വണ്ണപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ്, ഹിറ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ലിന്റോ ആന്ട്രൂസ്, വണ്ണപ്പുറം ടൗണ്‍ മഹല്ല് പ്രസിഡന്റ് പരീത് ഹാജി കക്കാട്ട് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. വണ്ണപ്പുറം ടൗണ്‍ മസ്ജിദ് ചീഫ് ഇമാം സ്വാലിഹ് അന്‍വരി ചേകന്നൂര്‍, സുന്നി ബാലവേദി ഇടുക്കി ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഷിഹാബുദ്ദീന് വാഫി, നിസാര്‍ മൗലവി, അബ്ദുല്‍ കബീര്‍ മൗലവി, സ്വാലിഹ് കുന്നം, ബാദുഷ, ഷഫിന്‍, റെയ്ഞ്ച് സെക്രട്ടറി അബ്ദുല്‍ കരീം മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു. കാമ്പയിനിന്റെ ഭാഗമായി തണ്ണീര്‍ പന്തല്‍, ജലദിന പ്രതിജ്ഞ, ഡോക്യുമെന്ററി പ്രദര്‍ശനം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."