HOME
DETAILS
MAL
റോഡ് വെട്ടിപ്പൊളിക്കാന്‍ എത്തിച്ച ജെ.സി.ബി നാട്ടുകാര്‍ തടഞ്ഞു
backup
March 29 2017 | 00:03 AM
ഇടവെട്ടി: നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ പിറ്റേന്ന് ഇടവെട്ടിയില്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് റോഡ് വെട്ടിപ്പൊളിക്കാന്‍ വാട്ടര്‍ അതോരിറ്റി അധികൃതര്‍ എത്തിച്ച ജെസിബി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അഞ്ചര ലക്ഷം രൂപ ചെലവഴിച്ച് ഇടവെട്ടിച്ചിറയ്ക്ക് ചുറ്റും ആധുനിക രീതിയില്‍ നിര്‍മിച്ച റോഡാണ് വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചത്. ഇടവെട്ടി പഞ്ചായത്തില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ പേരിലായിരുന്നു ഇത്. പൈപ്പ് ലൈന്‍ കുറേക്കൂടി നേരത്തെ സ്ഥാപിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ വാട്ടര്‍ അതോരിറ്റി അധികൃതര്‍ തയ്യാറായില്ല. ഇവരും പഞ്ചായത്ത് അധികൃതരും തമ്മില്‍ കൂടിയാലോചന നടത്താതിരുന്നതാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."