ബംഗാള്‍ സ്വദേശിയുടെ മരണം നിപാ ബാധിച്ചെന്ന് സംശയം
തൃശൂര്‍: കുന്നംകുളത്ത് ബംഗാള്‍ സ്വദേശി മരിച്ചത് നിപാ ബാധിച്ചെന്ന് സംശയം. യുവാവിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസറ്റ്മോര്‍ട്ടം നടത്തി. മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഇന്ന് മണിപ്പൂരിലെ വൈറോളജി ലാബിലേക്ക് അയക്കും. കുന്നംകുളത്ത് വച്ചാണ് യുവാവിന് പനി ബാധിച്ചത്.
അതേസമയം, ശേഖരിച്ച സാംപിള്‍ പ്രത്യേക ഊഷ്മാവില്‍ ശീതികരിച്ച് തന്നെ മണിപ്പൂരിലേക്ക് അയക്കണമെന്നുളള നിര്‍ദേശം പാലിക്കാന്‍ മെഡിക്കല്‍ കോളജ് മൈക്രോബായോളജി വിഭാഗം ജീവനക്കാര്‍ തയാറയില്ലന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. രാവിലെ 10ന് എത്തിച്ചാല്‍ മാത്രമെ ഇത് കൈപ്പറ്റാന്‍ സാധിക്കുകയുള്ളൂവെന്നാണ് മൈക്രോബയോളജി വിഭാഗത്തിലെ ജീവനക്കാര്‍ പറഞ്ഞത്. ഇത് ഫൊറന്‍സിക് വിഭാഗത്തിലെ ജീവനക്കാരും മൈക്രോബയോളജി വിഭാഗത്തിലെ ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. പിന്നീട് പൊലിസ് ഇടപെട്ട് സാംപിള്‍ ഫൊറന്‍സിക് വിഭാഗത്തിലെ ശീതികരണമുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."