ലോക ക്ഷയരോഗ ദിനാചാരണം നടത്തി
പൂച്ചാക്കല്‍: ചേര്‍ത്തല താലൂക്ക് ക്ഷയരോഗ യൂനിറ്റിന്റെയും അരൂക്കുറ്റി സാമൂഹ്യരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനാചാരണം നടത്തി.
പാണാവള്ളി പഞ്ചായത്ത് കമ്യൂനിറ്റി ഹാളില്‍ നടന്ന പരിപാടി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. പാണാവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ അധ്യക്ഷത വഹിച്ചു. പെരുമ്പളം സി.എച്ച്.സി.യെ ഡെസിഗ്നേറ്റഡ് മൈക്രോസ്കോപ്പി സെന്റര്‍(ഡി.എം.സി) ആയി പ്രഖ്യാപിച്ചു.
ഇതിന്റെ രേഖകള്‍ പെരുമ്പളം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാഹുലിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വസന്തദാസ് കൈമാറി.
2017 ന്റെ ആര്.എന്‍.ടി.സി.പി പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഏറ്റവും മികച്ച മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ബി ശാഹുല്‍, മികച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍(ജെ.എച്ച്.ഐ മുഹമ്മ), മികച്ച ആശാ വര്‍ക്കര്‍ പുഷ്പ ലത (സി.എച്ച്.സി. പാണാവള്ളി), മികച്ച ഡി.എം.സി ലാബ് മേരി മിറാന്‍ഡ (അരൂക്കുറ്റി) എന്നിവര്‍ക്ക് അവാര്‍ഡുകള്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജമുന വര്‍ഗ്ഗീസ് വിതരണം ചെയ്തു. വാര്‍ഡ് അംഗം സുശീല കാര്ത്തികേയന്, ഡോ. അനു വര്‍ഗ്ഗീസ്, ഡോ. അരുണ്‍ മിത്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."