ബാങ്ക് പണിമുടക്ക്: രണ്ടാം ദിനവും പൂര്‍ണം
തിരുവനന്തപുരം: അഖിലേന്ത്യാ ബാങ്ക് പണിമുടക്കിനെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാംദിനവും സംസ്ഥാനത്ത് ബാങ്കുകള്‍ അടഞ്ഞുകിടന്നു. പണിമുടക്കിനെതുടര്‍ന്ന് ജനം ദുരിതത്തിലായി. കച്ചവടക്കാരും ചെറുകിട വ്യാപാരികളും സംരംഭകരുമാണ് രണ്ടുദിവസത്തെ ബാങ്ക് പണിമുടക്കില്‍ ഏറെ വലഞ്ഞത്. സാധാരണക്കാരെ പണിമുടക്ക് നട്ടം തിരിച്ചു. സമരത്തിന്റെ രണ്ടാംദിനമായ ഇന്നലെ രാജ്യത്തെ 80 ശതമാനം എ. ടി.എമ്മുകളിലും പണമില്ലാത്ത സ്ഥിതിയായി. ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. സംസ്ഥാനത്ത് 5200 ല്‍ പരം ശാഖകളിലുംകാര്യാലയങ്ങളിലുമായി 30,000 ജീവനക്കാരും ഓഫിസര്‍മാരുമാണ് പണിമുടക്കിയത്. വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കോടികളുടെ ചെക്കുകളും ഇടപാടുകളും മറ്റും അനുമതികാത്ത് കെട്ടിക്കിടക്കുന്നു.
മാസാവസാനദിവസങ്ങളിലെ സമരം ശമ്പളവിതരണം താമസിപ്പിക്കുമെന്ന ആശങ്ക സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ സമരം ഇന്ന് രാവിലെ ആറിനാണ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."