യുവകലാസാഹിതി പുരസ്‌കാര വിതരണം നാളെ
ആലപ്പുഴ: സംസ്ഥാനതലത്തില്‍ യുവകലാസാഹിതി ഏര്‍പ്പെടുത്തിയ യുവകവികള്‍ക്കായുള്ള പ്രഥമ വയലാര്‍ രാമവര്‍മ്മ കവിതാ പുരസ്‌ക്കാര വിതരണം രാമവര്‍മ്മയുടെ 90ാം ജന്മദിനമായ നാളെ നടക്കും.
വയലാര്‍ രാഘപറമ്പിലെ സ്മൃതികൂടീരത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ യുവകവി ആര്യാ ഗോപിക്ക് പുരസ്‌ക്കാരം നല്‍കും. ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും. കവി ആലംകോട് ലീലാ കൃഷ്ണന്‍ പുരസ്‌ക്കാരദാനം നിര്‍വഹിക്കും. കവി വയലാര്‍ ശരത്ചന്ദ്രവര്‍മ്മ അധ്യക്ഷത വഹിക്കും. യുവകലാസാഹിതി ജനറല്‍ സെക്രട്ടറി ഇ.എം സതീശന്‍, കവി രാജന്‍ കൈലാസ്, യുവകലാസാഹിതി ആലപ്പുഴ ജില്ലാ സെക്രട്ടറി ആസിഫ് റഹിം, പ്രസിഡന്റ് ഡോ. പ്രദീപ് കൂടയ്ക്കല്‍, പി.എസ് ഹരിദാസ് പങ്കെടുക്കും. യുവകലാസാഹിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
40 വയസില്‍ താഴെയുള്ളവര്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് വയലാര്‍ യുവകലാസാഹിതി പുരസ്‌ക്കാരം. 'പകലാണിവള്‍' എന്ന കാവ്യ സമാഹാരത്തിനാണ് ആര്യാഗോപിക്ക് പുരസ്‌ക്കാരം നല്‍കുന്നത്.
11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. കാണാത്തമഴ എന്ന കാവ്യ സമാഹാരത്തിന്റെ രചയിതാവ് ഫാസില സലീമിന് പ്രത്യേ ജൂറി പുരസ്‌ക്കാരവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."