താമരക്കുളം ബജറ്റില്‍ കുടിവെള്ള പദ്ധതിക്ക് മുന്‍ഗണന
ചാരുംമൂട്: കുടിവെള്ള പദ്ധതി മുന്‍ഗണന നല്കുന്ന താമരക്കുളം ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എ.എ സലിം അവതരിപ്പിച്ചു. ജൈവ പച്ചക്കറി കൃഷിക്കും റോഡ് വികസനത്തിനും തരിശുനില കൃഷിക്കും ബജറ്റ് പ്രാധാന്യം നല്കുന്നു.
ബജറ്റ് 20, 27, 03104 രൂപ വരവും 20,04, 19500 രൂപ ചെലവും 22,83604 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.
സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി 1, 20,00000 രൂപയാണ് വകയിരുത്തി. കണ്ണനാകുഴി കല്ലുകുളം, അഞ്ചുമല എന്നീ പുതിയ പദ്ധതികളും, കൂവേലി ചിറ, പാന്വേലികുളം, കോതുചിറ പദ്ധതികളുടെ നവീകരണവും നടത്തും. റോഡു നിര്‍മാണത്തിന് 1,50,00000 രൂപയും, ജൈവ പച്ചക്കറി കൃഷിക്ക് 60,00000 രൂപയും, സാമൂഹ്യക്ഷേമത്തിന് 75,00000 രൂപയും സമഗ്ര കോളനി വികസനത്തിന് 25,00000 രൂപയും വകയിരുത്തി.
ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണത്തിനുള്‍പ്പെടെ പബ്ലിക് മാര്‍ക്കറ്റ് വികസനത്തിനായി 50,00000 രൂപയും, ആരോഗ്യമേഖലയ്ക്ക് 25,00000 രൂപയും നീക്കിവച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഗീത അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."